അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത, ഒക്ടോബർ 7ന് കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത - നിര്‍ദേശങ്ങള്‍


    അറബിക്കടലിന്‍റെ  തെക്ക് കിഴക്ക് ഭാഗത്തായി (ശ്രീലങ്കയ്ക്ക് അടുത്ത്) ഒക്ടോബർ 5ഓടു കൂടി ശക്തമായ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമർദം ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെലക്ഷദ്വീപിന് അടുത്തുകൂടി വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

ഇടുക്കിതൃശൂർപാലക്കാട് എന്നീ ജില്ലകളിൽ  ഒക്ടോബർ 7ന് റെഡ് അലർട്ടും,പത്തനംതിട്ട
ജില്ലയിൽ ഒക്ടോബർ 7ന് ഓറഞ്ച് അലേർട്ടുംമറ്റുള്ള ജില്ലകളിൽ നാളെ മുതല്‍ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ കാലാവസ്ഥാ പ്രതിഭാസം മൂലം കേരളതീരത്തും അതിശക്തമായ കാറ്റുണ്ടാവുകയും കടൽ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും.

കേരളത്തിൽ പലയിടങ്ങളിലും ശക്തവുംഅതി ശക്തവുംഅതി തീവ്രവുമായ (Heavy, Very Heavy, Extremely Heavy) മഴ പെയ്യിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 7 ന് മധ്യ കേരളത്തിൽ (ഇടുക്കിപാലക്കാട്തൃശൂർ ജില്ലകളിൽ) IMD റെഡ് അലര്‍ട്ടുംപത്തനംതിട്ട ജില്ലയിൽ ഒക്ടോബർ 7ന് ഓറഞ്ച് അലേർട്ടുംപ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഒക്ടോബർ 5നോട് കൂടി തന്നെ കേരളത്തിൽ പരക്കെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ന്യൂനമർദം ശക്തി പ്രാപിക്കുന്നതോടെ തീരപ്രദേശത്ത് അതി ശക്തമായ കാറ്റടിക്കാനും അത് വഴി അപകടങ്ങൾ സംഭവിക്കാനും സാധ്യതയുണ്ട്.

അടിയന്തര സാഹചര്യം നേരിടുന്നതിനുംപ്രതികരണ പ്രവര്ത്തംങ്ങള്‍ ആരംഭിക്കുവാനും എല്ലാ വകുപ്പിലേയും ഉദ്യോഗസ്ഥരും സജ്ജരായിരിക്കേണ്ടതാണ്.

ശക്തമായ മഴ മൂലം പെട്ടന്നുള്ള വെള്ളപ്പൊക്കംഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്കു സാധ്യ തയുള്ളതിനാൽ ചുവടെ പ്രതിബാധിക്കുന്ന നടപടികള്‍ ഉടനടി നടപ്പാക്കുവാന്‍ നിര്ദേനശിക്കുന്നു:

I. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
1. ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങൾ (24x7) അടിയന്തര ഘട്ട പ്രവർത്തനങ്ങൾക്കായി സജ്ജരായിരിക്കണം.
2. പോലീസ്റവന്യു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കുറും അടിയന്തര ഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ ഉറപ്പുവരുത്തുക.
3. ടെലിഫോൺവയർലെസ്സ്ഫാക്സ്ഇൻറർനെറ്റ്വാട്സ് ആപ്പ് എന്നിവ  24x7 മണിക്കൂറും ലഭ്യമാണെന്ന് ഉറപ്പു വരുത്തുക.
4. സാറ്റലൈറ്റ് ഫോണുകൾ ലഭ്യമായിട്ടുള്ള ജില്ലകളിൽ അവ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പു വരുത്തുക. ഒക്ടോബര്‍ 5അം തീയതി മുതല്‍ രാവിലെ 11 മണി, വൈകിട്ട് 3 മണി, രാത്രി 10 മണി എന്നീ സമയങ്ങളില്‍ സാറ്റലൈറ്റ് ഫോണുകൾ പുറത്ത് കൊണ്ട് വന്ന് എസ്.ഇ.ഓ.സി യിലെ മോബൈല്‍ ഫോണിലേക്ക് ബന്ധപ്പെടുക.
5. അടിയന്തരഘട്ട കാര്യലയങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ ബന്ധപ്പെട്ടവർക്ക് ലഭിച്ചുവെന്ന് ഉറപ്പു വരുത്തുക.
6. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജില്ലാതല കോർഡിനേറ്ററുടെ ചുമതല വഹിക്കേണ്ടതുമാണ്.
7. ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രങ്ങളില്‍ ജനറേറ്റര്‍ സേവനം ഉറപ്പ് വരുത്തുക
8. യു.പി.എസ്കളുടെ  ബാറ്ററി പ്രവര്‍ത്തനക്ഷമമം ആണ് എന്ന് ഉറപ്പ് വരുത്തുക
9. ചുവടെ ചേര്‍ക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുവാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കുക

II. റവന്യു
1. തലൂക്ക് തല കൺടോൾ റൂമുകൾ പ്രവർത്തന ക്ഷമമാക്കേണ്ടതും ഒക്ടോബർ 5 മുതൽ 24X7 മണിക്കൂറും താലൂക്ക് തല കണ്ട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കുന്നതിന് തഹസീൽദാർമാർക്ക് നിർദ്ദേശം നല്കുക.
2. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കളക്ടർ എന്ന നിലക്ക് ചാർജ് ഓഫിസർമാരെ നിയോഗിക്കുക
3. വെള്ളപ്പൊക്ക സാധ്യതയുള്ളതുംഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ 5ആം തീയതിയോടെ സജ്ജമാക്കി വക്കുകയുംആളുകള്‍ക്ക് രാത്രി അവിടെ കഴിയുവനുള്ള ആവശ്യമായ സജീകരണങ്ങള്‍ നടത്തുക.
4. അതാത് ദിവസത്തെ ദുരന്ത വിവര ശേഖരണം കൃത്യമായി നടത്തിനിശ്ചിത ഫോര്‍മാറ്റില്‍ സംസ്ഥാനതലത്തില്‍ അയച്ച് നല്‍കുക

III. പോലീസ് ഫയർ ഫോഴ്സ്
1. മുന്‍പ് പ്രളയം ബാധിച്ചതുംഉരുള്‍പൊട്ടല്‍ നടന്നതുമായ എല്ലാ സ്ഥലങ്ങളിലും പോലീസ്5അം തീയതി Mic Announcement നടത്തി അതി തീവ്ര മഴയുടെ സാഹചര്യവുംഉരുള്‍പൊട്ടല്‍ സാധ്യതയുംവെള്ളപ്പൊക്ക സാധ്യതയും അറിയിക്കുക. ആവശ്യമുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് അടുത്തുള്ള ക്യാമ്പിലേക്ക് മാറി താമസിക്കാം എന്ന അറിയിപ്പും നല്‍കുക.
2. 24 X 7 മണിക്കൂറും രക്ഷാ പ്രവർത്തനത്തിന് സജ്ജരായിരിക്കുക
3. ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രത്തിൽ നിന്ന് പൊതു ജനങ്ങൾക്ക് നല്കുന്ന മുന്നറിയിപ്പ്കൾ അത് നല്കേണ്ട പ്രദേശങ്ങളിൽ നല്കുക.
4. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും,അധികം വേണ്ട ഉപകരണങ്ങൾ വാടകക്ക് എടുക്കുന്നതിന് അത് ലഭ്യതമായ സ്ഥാപനങ്ങളുടെ വിലാസം സഹിതം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻറെ ശ്രദ്ധയിൽ പെടുത്തുക. IDRN database (http://sdma.kerala.gov.in/idrn/പരിശോധിച്ച് ആവശ്യമായ ലിസ്റ്റ് പ്രിന്‍റ് എടുത്ത് സൂക്ഷിക്കുക.
5. മലയോര മേഖലകളിലൂടെയുള്ള രാത്രി സഞ്ചാരം പരമാവധി ഒഴിവാക്കണം. ലഭിക്കുന്ന മഴയുടെ പ്രാദേശിക തീവ്രതയും കൂടി പരിഗണിച്ച്രാത്രി 7 മണിക്കുംരാവിലെ 7മണിക്കും ഇടയില്‍ മലയോര മേഘലയില്‍ 5അം തീയതി മുതല്‍ യാത്രാ നിയന്ത്രണം ഉറപ്പ് വരുത്തുക. അടിയന്തിര വാഹനങ്ങള്‍ അല്ലാതെയുള്ളവ പകല്‍ സമയത്ത് മാത്രം കടത്തി വിടുക. രാത്രി സമയത്ത് ഒരു കാരണവശാലും വിനോദ സഞ്ചാരികളെ മലയോര മേഘലയിലെ റോഡുകളില്‍ അനുവദിക്കരുത്.
  
IV. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
1. മലയോര പ്രദേശങ്ങളിലുംവെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും,തീരപ്രദേശങ്ങളിലും ഉള്ള ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് മുൻകയ്യെടുക്കുക.
2. മുന്നറിയിപ്പുകൾ ജനങ്ങളിലെത്തുന്നു എന്ന് ഉറപ്പുവരുത്തുക

V. ആരോഗ്യ വകുപ്പ്
1. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്‍റെ നിർദ്ദേശം അനുസരിച്ച് ജില്ലാ അടിയന്തിര ഘട്ട കേന്ദ്രത്തിലേക്ക് ജില്ലാ നോഡൽ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുക
2. പ്രളയ ബാധിത പ്രദേശങ്ങളിലുംഉരുള്‍പൊട്ടല്‍ പ്രദേശങ്ങളിലുമുള്ള ആശുപത്രികളും, PHCസെൻററുകളും, CHC സെൻററുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ സജ്ജമായിരിക്കുക.
3. മെഡിക്കൽ ടീമുകൾ ഫീൽഡിൽ പ്രവർത്തിക്കാനായി സുസജ്ജരാണെന്ന് ഉറപ്പു വരുത്തുക.
4. പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ സ്വീകരിക്കുക.

VI.  KSEB
1. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻറെ നിർദ്ദേശം അനുസരിച്ച് ജില്ലാ അടിയന്തിര ഘട്ട കേന്ദ്രത്തിലെക്ക് ജില്ലാ നോഡൽ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുക
2. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറന്നിട്ടുള്ളതിൻറെ പ്രവർത്തനം ഉറപ്പുവരുത്തുക
3. ഈ കൺട്രോൾ റൂമുകൾ ജില്ലാ കളക്ടറുമാരുമായി നിരന്തര സമ്പർക്കം പുലർത്തുകയും 4 മണിക്കൂര്‍ മുന്‍പ് ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു.
4. ഡാമുകളെ സംബന്ധിച്ച വിവിധ അലർട്ടുകൾ സംബന്ധിച്ച വിവരം കാലേകൂട്ടി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻറെ ശ്രദ്ധയിൽ പെടുത്തുക.
5. ഏതൊരു ഡാമിന്റെയും ഷട്ടർ പുതുതായി തുറക്കുന്നത് പകൽ സമയത്ത് മാത്രമായിരിക്കണമെന്നും വൈകിട്ട് 6 മണിക്ക് ശേഷവും പകൽ 6 മണിക്ക് ഇടയിലുമുള്ള സമയത്ത് തുറക്കരുത്
6. അടിയന്തര ഘട്ടങ്ങളിൽ വൈദ്യുതി തടസ്സമോ ഗതാഗത തടസ്സമോ ഉണ്ടായാൽ പരിഹരിക്കാൻ തയ്യാറായിരിക്കുക.

VII. ഇറിഗേഷൻ
1. ഇറിഗേഷൻ നിയന്ത്രണത്തിലുള്ള ഡാമുകളുടെ 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറന്നിട്ടുള്ളതിൻറെ പ്രവർത്തനം ഉറപ്പുവരുത്തുക
2. ഈ കൺട്രോൾ റൂമുകൾ ജില്ലാ കളക്ടറുമാരുമായി നിരന്തര സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു.
3. ഏതൊരു ഡാമിന്റെയും ഷട്ടർ പുതുതായി തുറക്കുന്നത് പകൽ സമയത്ത് മാത്രമായിരിക്കണമെന്നും  വൈകിട്ട് 6 മണിക്ക് ശേഷവും പകൽ 6 മണിക്ക് ഇടയിലുമുള്ള സമയത്ത് തുറക്കരുത്

VIII  ഫിഷറീസ് വകുപ്പ്
1. 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറക്കുക
2. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലുംതുറമുഖങ്ങളിലുംമത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലുംതീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക.
3. ദീര്ഘ നാളത്തേക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബര്‍ 5ന് മുന്പ് സുരക്ഷിതമായി തീരം അണയണം എന്ന് നിര്ദേശിക്കുക.
4. ഒക്ടോബര്‍ 5 മുതല്‍ കടലില്‍ മത്സ്യ ബന്ധനം അനുവദിക്കരുത്.
5. കടല്‍ ആംബുലന്സുടകള്‍ സുസജ്ജമാണ് എന്ന് ഉറപ്പ് വരുത്തുക
6. അടിയന്തിര രക്ഷാപ്രവര്ത്തന ബോട്ടുകള്‍ പ്രവര്ത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തുക

IX തീരദേശ പോലീസ് മറൈൻ എൻഫോഴ്സ്മെന്റ്
1. 24 X 7 മോണിട്ടറിംഗ് കർശനമാക്കുന്നതിന് കൺട്രോൾ റൂമുകൾ തുറക്കുക
2. മത്സ്യതൊഴിലാളികൾ ഒക്ടോബർ 5 മുതൽ കേന്ദ്ര കാലവസ്ഥാ നിർദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്കുതക.
3. ഹാർബറുകളിലുംമത്സ്യ ബന്ധന ഗ്രാമങ്ങളിലും അപായ കൊടി ഉയർത്തി എന്ന് ഉറപ്പു വരുത്തുക.

സാമൂഹിക സുരക്ഷാ വകുപ്പ്
ഭിന്നശേഷിക്കാരായ ആളുകളുടെ പട്ടിക ഉപയോഗിച്ച്ഇവരെ പ്രത്യേകം പരിഗണിക്കുകയുംദുരന്ത സാധ്യതാ മേഘലയില്‍ ഉള്ളവരെ 5ആം തീയതി മുതല്‍ സുരക്ഷിതമായി മാറ്റി പര്‍പ്പിക്കുവാന്‍ നടപടി സ്വീകരിക്കുകയും ചെയ്യണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

XI ടൂറിസം വകുപ്പ്
മലയോര മേഖലയിലേക്കുള്ള വിനോദയാത്രപ്രത്യേകിച്ചും നീലകുറിഞ്ഞി സന്ദര്‍ശനം5ആം തീയതി മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒഴിവാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക. രാത്രി സമയത്ത് ഒരു കാരണവശാലും വിനോദ സഞ്ചാരികളെ മലയോര മേഘലയിലെ റോഡുകളില്‍ അനുവദിക്കരുത്.

XII വിദ്യാഭ്യാസ വകുപ്പ്
ഓറഞ്ചു അലേര്‍ട്ട്റെഡ് അലേര്‍ട്ട് എന്നിവ പ്രഖ്യാപിക്കുന്ന ജില്ലകളില്‍, ലഭിക്കുന്ന മഴയുടെ തീവ്രതയുംതോതും കൂടി പരിഗണിച്ച് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുക.    

-- 
മെമ്പര്‍ സെക്രട്ടറി (Member Secretary)