പ്രളയദുരന്തത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകം

 പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. ആവശ്യമനുസരിച്ച് വിതരണം ചെയ്യാന്‍ കെ.ബി.പി.എസ് സജ്ജമാണ്. പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ ആഗസ്ത് 31നകം സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്കും പുതിയവ നല്‍കാന്‍ നടപടിയെടുക്കും. കുട്ടികളുടെ ഈ പ്രയാസം കണക്കിലെടുത്താണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
        വെള്ളം കയറി മറ്റു രേഖകള്‍ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം അപേക്ഷകള്‍ നല്‍കി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 
വിശദമായ സര്‍ക്കുലര്‍ ഇവിടെ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക