Verification of SSLC Certificate Details -Online



          2018 മാർച്ചിൽ എസ്.എസ്.എൽ.സി ബോർഡ് പരീക്ഷയിൽ ഹാജരായ വിദ്യാർഥികൾക്ക് അവരുടെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ ഓൺലൈൻ വെബ്സൈറ്റുകളിലൂടെ പരിശോധിക്കാം. www.pareekshabhavan.in, www.sslcexam.kerala.gov.in, www.bpekerala.in എന്നി വെബ്സൈറ്റുകള്‍ മുഖേന 2018 മേയ് 8 മുതൽ 15 വരെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാം.
വിദ്യാർത്ഥികൾ ചെയ്യേണ്ടത് 
വിദ്യാർത്ഥികളുടെ  വിവരങ്ങളില്‍  എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ, അത് പഠിച്ച സ്ഥാപനത്തിന്റെ എച്ച്.എം. നെ  രേഖാമൂലം  അറിയിക്കുക.
സ്കൂൾ അധികാരികൾ ചെയ്യേണ്ടത്
പ്രവേശന രജിസ്റ്ററിൽ വിദ്യാർത്ഥികളുടെ വിവരങ്ങള്‍ സ്കൂൾ അധികൃതർ പരിശോധിക്കേണ്ടതാണ്. സ്കൂൾ അധികാരികൾ കണ്ടെത്തുന്ന പിശകുകള്‍ / വിദ്യാര്‍ത്ഥി ചൂണ്ടിക്കാണിച്ച  തിരുത്താവുന്ന തെറ്റുകള്‍ എന്നിവയക്ക് അനുബന്ധ രേഖകളും അപേക്ഷാ ഫോറവും  (വെബ്സൈറ്റില് ലഭ്യമാണ്) സഹിതം മെയ്‌16 വൈകിട്ട് നാല് മണിക്ക് മുന്‍പ് ലഭിക്കത്തക്കവിധം തപാലില്‍   പരീക്ഷഭവനിലേക്ക് അയയ്ക്കണം .കവറിന് പുറത്ത് SSLC March 2018 Correction എന്ന് രേഖപ്പെടുത്തിയിരിക്കണം.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് പരിശോധിക്കേണ്ടത് എങ്ങനെ?
Step 1: http://keralapreekshabhavan.in എന്നതിലേക്ക് പോവുക.
Step 2: ഇവിടെ നിങ്ങൾക്ക് ഒരു ലിങ്ക് കാണാം "
SSLC 2018 Certificate View"
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Step 3: അപ്പോള്‍ താഴെ കാണുന്ന വിൻഡോ പ്രത്യക്ഷപ്പെടും. രജിസ്റ്റര് നമ്പര്, ജനനത്തീയതി, കാപ്ച്ച കോഡ്‌ എന്നിവ നല്കിയ ശേഷം 'Show Certificate View ' എന്നതില്‍ ക്ലിക്ക് ക്ലിക്ക് ചെയ്യുക.
Step 4: ചുവടെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ SSLC സർട്ടിഫിക്കറ്റ് (ഡ്രാഫ്റ്റ് ഫോമിൽ) നിങ്ങൾ 'Show Certificate View' ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ കാണാൻ കഴിയും.