പുതിയ
 സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ സ്പാര്‍ക്കില്‍ സാലറി ബില്ല് ഇ സബ്‌മിറ്റ്
 ചെയ്യുമ്പോള്‍  Make a bill from Pay Roll എന്ന പേജിൽ Select Bill, Bill  
Type എന്നിവ സെലക്ട് ചെയ്താലും Head Account സെലക്ട് ചെയ്യാന്‍ 
കഴിയുന്നില്ല. 

Head
 Account സെലക്ട് ചെയ്തെങ്കില്‍ മാത്രമേ Make bill ക്ലിക്ക് ചെയ്യാന്‍ 
കഴിയൂ. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ Head of Account നല്‍കാത്തതു 
കൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇതിന് എന്തു ചെയ്യണമെന്നു നോക്കാം.പുതിയ 
സാമ്പത്തിക വര്‍ഷത്തെ Head of Account ടൈപ്പ് ചെയ്ത് നല്‍കുകയാണ് 
ചെയ്യേണ്ടത്. ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ നല്‍കുന്നു.
Step 1

Step 2
മുകളില്‍ വിവരിച്ചതു പോലെ Head of Account പേജ് തുറക്കുമ്പോള്‍ head of account കോളങ്ങള്‍ ശൂന്യമായി കിടക്കുന്നതു കാണാം. ഇവിടെ Head of Account തെറ്റില്ലാതെ കൃത്യമായി ടൈപ്പ് ചെയ്യുക.
 Eg :- 2202 -02 -109-86-00-01-01 എന്ന ഹെഡ് ഓഫ് അക്കൗണ്ട് എങ്ങനെ നല്‍കാം:- 
Grant No: (Salary matters->Est.Bill Types എടുത്ത് അവിടെ നല്‍കിയിരിക്കുന്ന bill code നല്‍കാം ) majh(Function)-2202    smh(Sub function)-02    minh(Program)-109    subh(Scheme)-86    ssh(subsubhead)-00    deth(SubScheme)-01    objh(PrimaryUnit)-01    Head Description-HSS Bill      BE-0    Recovery-0    Expense-0    Plan/Nonplan-Nonplan    Voted/Charged -Voted .
കഴിഞ്ഞ തവണ എന്തായിരുന്നു ഈ കോളങ്ങളില്‍ നല്‍കിയിരുന്നത് എന്നറിയാൻ മാർഗമുണ്ട്.
Blank ആയ കോളങ്ങളുടെ തൊട്ടു മുകളില്‍ കാണുന്ന Financial Year 2018-19 എന്നതിനു പകരം 2017-18 എന്നു സെലക്ട്/ടൈപ്പ് ചെയ്തു നോക്കൂ. ഇപ്പോള്‍ കാണുന്ന Head of Account അതേപോലെ 2018-19 ലും ടൈപ്പ് ചെയ്ത് Insert ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി.

 
