അൽ മുദരിസീൻ :::: ഗ്രൂപ്പ് നിയമങ്ങൾ

  1.  രാഷ്ടീയ, മത, സംഘടനാ ചർച്ചകൾ, പോസ്റ്റുകൾ ഒരു കാരണവശാലും ഈ ഗ്രൂപ്പിൽ പാടില്ല.
  2. രാഷ്ടീയ, മത, സംഘടനാ ലേബലോട് കൂടിയ പോസ്റ്റുകളും ഗ്രൂപ്പിൽ പാടില്ല.
  3. പേർസണൽ കാര്യങ്ങൾ , ചാറ്റിംഗ് ഈ ഗ്രൂപ്പില് പാടില്ല.
  4. മറ്റ് അദ്ധ്യാപക സുഹൃത്തുക്കൾക്ക് ഉപകാരപ്രദമായതും അക്കാദമിക് ആയ കാര്യങ്ങളും മാത്രം പോസ്റ്റ് ചെയ്യുക
  5. സ്വന്തം സ്കൂൾ തല പരിപാടികളുടേയും മറ്റു പ്രാദേശിക പരിപാടികളുടെതടക്കമുള്ള പിക്ചറുകളും പോസ്റ്റുകളും പൂർണ്ണമായും ഒഴിവാക്കുക.
  6. വർഗ്ഗീയത, വിഭാഗീയത , മത സ്പർദ്ധ, രാഷ്ടീയ സ്പർദ്ധ വളർത്തുന്ന  യാതൊരു മെസ്സേജുകളും ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്.
  7.  ഉപകാര പ്രദമായ പിക്ച്ചറുകൾ, വിഡിയോകൾ അടികുറിപ്പോട് കൂടിമാത്രം അയക്കുക.
  8. നമ്മുടെ ബഹുമാന്യ അദ്ധ്യാപക സുഹൃത്തുക്കളുടെ വിലപ്പെട്ട MB യും, ഫോണ് മെമ്മറിയും, സമയവും വേസ്റ്റ് ആക്കാൻ നമ്മുടെ ഓരു പോസ്റ്റും കാരണമാവില്ലെന്ന് ഉറപ്പ് വരുത്തുക...
  9.  ഐ.ടി. ആക്റ്റ് പാലിക്കൽ എല്ലാ അംഗങ്ങൾക്കും നിർബന്ധമാണ്. 
  10. നമ്മുടെ ഗ്രൂപ്പിൽ പരിപൂർണ്ണമായി ഉറപ്പില്ലാത്തതും അസത്യവുമായ വോയിസ്‌ ക്ലിപ്പ് ,ടെക്സ്റ്റ് മെസ്സേജ് , വീഡിയോസ്,   സ്പർദ്ധ ഉണ്ടാക്കുന്നതോ ആയ മെസ്സേജുകൾ ഫോർവേർഡ് ചെയ്യാൻ പാടുള്ളതല്ല.
  11. കിട്ടുന്നതെല്ലാം വാരിവലിച്ചിടുന്ന പ്രവണത പൂർണ്ണമായും ഒഴിവാക്കുക


വാട്സാപ്പ് ഗ്രൂപ്പുകൾ സസൂക്ഷ്മം  നിരീക്ഷണത്തിലാണ് എന്നകാര്യം എല്ലാവർക്കും ഓർക്കുന്നത് നന്നായിരിക്കും

കിട്ടുന്നതെല്ലാം തന്നെ ഷെയർ ചെയ്തതുമൂലം വന്നേക്കാവുന്ന പോലീസ് നടപടി ഉണ്ടായാൽ അത് തെളിയിച്ചു കൊടുക്കൽ അത് പോസ്റ്റിയ ആളുടെ മാത്രം ഉത്തരവാദിത്വമാണ്.

ഓർക്കുക അതിന് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കൽ ഗ്രൂപ്പ് അഡ്മിൻമാരുടെ ബാധ്യതയാണ്.

ഇത്തരം മെസ്സേജുകൾ ഫോർവേർഡ് ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നതും, പിന്നീട് വല്ല നിയമ നടപടിയോ മറ്റൊ ഇത്തരം മെസ്സേജുകളുടെ മേൽ ഉണ്ടാവുകയോ ചെയ്‌താൽ പൂർണ ഉത്തരവാദിത്വം ഗ്രൂപ്പ് മെമ്പർമാർക്ക് മാത്രമാണ്.

അത്തരക്കാർക്ക് മേൽ നടപടി കൈകൊള്ളുന്നതിൽ ഗ്രൂപ്പ് അഡ്മിന്മാർ പൂർണ്ണമായും അധികൃതരോട് സഹകരി ക്കുന്നതാണെന്നും   അത്തരം മെസ്സേജുകൾ സ്ക്രീൻ ഷോട്ടെടുത്ത്  അഡ്മിൻമാർ ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്ന താണെന്നും ഇതിനാൽ അറിയിക്കുന്നു.

ഓർക്കുക, നമ്മെ ഓരോരുത്തരേയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്ന സത്യം ഉൾകൊണ്ടു കൊണ്ട് ഗ്രൂപ്പുകളിൽ തുടരുക. നിയമ നടപടി ഒഴിവാക്കുക,എല്ലാവരും സഹകരിക്കുക.

അൽ മുദരിസീൻ അഡ്മിൻ പാനൽ