സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തില്‍ 1990 ഹൈസ്‌കൂളുകളില്‍ രൂപീകൃതമായ 'ലിറ്റില്‍ കൈറ്റ്‌സ്' ഐടി ക്ലബ്ബുകള്‍ക്ക് ആദ്യഗഡുവായി 5,000 രൂപ വീതം അനുവദിച്ചു. ലിറ്റില്‍ കൈറ്റ്‌സിന്റെ ബോര്‍ഡ്, അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ്, യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. കൈറ്റിന്റെ ജില്ലാ ഓഫീസുകള്‍വഴി അതാതു സ്‌കൂളുകളുടെ ഐടി അഡൈ്വസറി അക്കൗണ്ടുകളിലേക്ക് ഇന്നു മുതല്‍ തുക കൈമാറുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഈ തുക ചെലവഴിക്കുന്നതിന് സ്‌കൂള്‍തല സമിതിയുടെ അംഗീകാരം നേടണമെന്നും ലിറ്റില്‍ കൈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, മൊബൈല്‍-ആപ് നിര്‍മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേര്‍ണന്‍സ്, വെബ് ടിവി എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കുട്ടികള്‍ക്ക് തുടര്‍ പരിശീലനങ്ങളും പ്രോജക്ട് വര്‍ക്കുകളും
സ്‌കൂളുകളില്‍ ചുമതലക്കാരായ രണ്ട് അദ്ധ്യാപകര്‍ക്ക് (കൈറ്റ് മാസ്റ്റേഴ്‌സ്) ഏപ്രില്‍ ആദ്യവാരവും കുട്ടികള്‍ക്ക് മെയ് രണ്ടാം വാരം മുതലും ആദ്യഘട്ട പരിശീലനം നല്‍കും.