Little KITES Online Application

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി കുട്ടികളെ സജ്ജരാക്കുന്നതിനായി വിദ്യാലയങ്ങളില്‍ 2018-19 വര്‍ഷം മുതല്‍ ആരംഭിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി നടപ്പിലാക്കുന്നതിനും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നതിനുമായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24നകം ഓണലൈന്‍ ആയി അപേക്ഷിക്കണം.  1.തിരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും 2.പത്ത് കമ്പ്യൂട്ടറില്‍ കുറയാത്ത ലാബ് സൗകര്യമുള്ള വിദ്യാലയങ്ങളായിരിക്കണം 3.യൂണിറ്റ് ചുതലക്കായി ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കണം 4.യൂണിറ്റ് അനുവദിക്കുന്ന വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ യൂണിറ്റില്‍ അംഗത്വം എടുക്കുന്നതിന് മാര്‍ച്ച് ഒന്നിനകം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കണം 5.ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. 6.ചുരുങ്ങിയത് 20 കുട്ടികള്‍ വേണം ഒരു യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന്  7.2018 ഏപ്രില്‍ മാസം മുതല്‍ വിദ്യാലയങ്ങളില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക