എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

                                സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും,പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ.
കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നുണ്ട്. എന്നാൽ എൽ.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 200 രൂപയും യു.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 300 രൂപയുമാണ് പ്രതിവർഷം നല്കിവരുന്നത്. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഈ തുക കാലാനുസൃതമായി പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് 2017/18 അദ്ധ്യയന വർഷം മുതൽ എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് തുക യഥാക്രമം 1000, 1500എന്നിങ്ങനെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി.