പ്രിയപ്പെട്ട അറബി അധ്യാപകരേ.....


കാസറഗോഡ് ജില്ലാ അറബിക് അധ്യാപക കോംപ്ലക്സ് പുറത്തിറക്കിയിരിക്കുന്ന അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട ഏറ്റവും പുതുമയാർന്നതും അറബി ഭാഷയുടെ വൈവിധ്യങ്ങളും വിശേഷങ്ങളും ഉൾക്കൊള്ളുന്നതുമായ ബ്രോഷർ നിങ്ങൾക്കായി അൽ മുദരിസീൻ സസന്തോഷം സമർപ്പിക്കുന്നു.....
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളുകളിൽ, ആളുകൾ കൂടുന്ന നാൽക്കവലകളിൽ, അങ്ങാടികളിൽ പതിക്കാൻ പാകത്തിൽ രൂപകൽപന ചെയ്ത ബാനർ മോഡലാണിത്
ഈ വർക്ക് താങ്കൾക്ക് സ്വയം പ്രിന്റെടുത്തും ഉപയോഗിക്കാവുന്നതാണ്
2/3" വലുപ്പത്തിൽ വിദ്യാലയത്തിന്റെ പുറമേ എല്ലാവരും കാണുന്ന രീതിയിൽ പതിക്കുവാൻ പറ്റിയ പോസ്ററർ ആക്കി ഇത് പ്രിന്റ് ചെയ്യാവുന്നതാണ്....
മറ്റ് ഭാഷകൾക്ക് ഒന്നുമില്ലാത്ത അറബി ഭാഷക്കുമാത്രം അവകാശപ്പെടാവുന്ന പത്തിലേറെ മേന്മകളും ഭാഷ സംസാരിക്കുന്ന, മാതൃഭാഷയായി ഉപയോഗിക്കുന്ന മുപ്പതോളം രാജ്യങ്ങളുടെ വിവരങ്ങളും, ഭാഷയെ കുറിച്ച് കവികൾ നിർമ്മിച്ചിരിക്കുന്ന കവിതകളും ആപ്തവാക്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
ബ്രോഷർ തയ്യാറാക്കിയിരിക്കുന്നത് കാസറഗോഡ് ജില്ലാ അറബിക്  അക്കാദമിക് സെക്രട്ടറിയും അൽ മുദരിസീൻ അഡ്മിൻ പാനലിലെ അംഗവുമായ അമാൻ അബ്ദുറഹ്മാൻ



for download click here


അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക