INCOME TAX 2017-18

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും
ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ ഈ PDF ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
ചില പ്രധാന ഉത്തരവുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
Circular from Finance Department: തവണകളായി ശമ്പളത്തില്‍ നിന്നും നികുതി കുറയ്ക്കണമെന്ന നിര്‍ദേശം.

അന്താരാഷ്ട്ര അറബിക് ഡേ- ഓൺലൈൻ ക്വിസ് മത്സരം വിജയികളെ തെരെഞ്ഞെടുക്കുന്നു

അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽമുദരിസീൻ ഗ്രൂപ്പ്   നാലുദിവസങ്ങളിലായി നടത്തിയ ഓൺലൈൻ മത്സരത്തിൽ 100 %  പോയിന്റ് നേടിയ വിജയികളിൽ നിന്ന് സമ്മാനാർഹരെ തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ.മോഹനകുമാർ  തെരെഞ്ഞെടുക്കുന്നു. 
ഒന്നാം സ്ഥാനം മുഹമ്മദ് ബാവ ( കെ.എച്ച്. എം.ഇ.എ എഞ്ചിനീയർ കോളേജ്)
രണ്ടാം സ്ഥാനം ലുബ്ന കെ. പുളിക്കൽ മലപ്പുറം
മൂന്നാം സ്ഥാനം സൈനുദ്ധീൻ വി.ടി ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര, എറണാകുളം

നിയമനവും പുനർവിന്യാസവും' തൽസ്ഥിതി തുടരാൻ ഹൈ കോടതി ഡിവിഷൻ ബെഞ്ച്.

 റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....


 എയ്ഡഡ് സ്കൂൾ മാനേജർമാർ KER ഭേദഗതി സംബന്ധിച്ചു സിംഗിൾ ബെഞ്ചു ഉത്തരവ് ചോദ്യം ചെയ്തു ഡിവിഷൻ ബെഞ്ചിൽ റിട്ട അപ്പീൽ സമർപ്പിച്ച മാനേജർ മാർക്ക് ബഹു കോടതി അപ്പീൽ പരിഗണിക്കുകയും പ്രൊട്ടക്ടഡ് ടീച്ചർ deployment കാര്യത്തിൽ ഇന്നേ ദിവസം നില നിൽക്കുന്ന സ്റ്റാറ്റസ്കൊ  നില നിർത്തി ഉത്തരവായി KER അമൻറ്മെൻറ് റിട്ട് അപ്പീലിൽ സിങ്കിൾ ബഞ്ച് ജഡ്ജ് മെന്റ് സ്റ്റാറ്റസ് കോ ചെയ്തു ത്തരവായി.  ജ. സുരേന്ദ്രമോഹൻ ജ: ആനിേജാൺ എന്നിവരുടെതാണ് ഉത്തരവ് അമന്റ് അടിസ്ഥാനത്തിൽ നിയമനവും  പുനർവിന്യാസവും' തൽസ്ഥിതി തുടരാൻ ആണ് ഉത്തരവ്. ഇനി ഹൈ കോടതി ഡിവിഷൻ ബെഞ്ചു റിട്ട് അപ്പീൽ തീര്പ്പു കല്പ്പിക്കുന്നതു വരെ പ്രൊട്ടക്ടഡ് ടീച്ചർ നിയമനം എയ്ഡഡ് സ്കൂളിൽ നടത്താൻ കഴിയില്ല....
                                         COURT ORDER 

2017-18 വര്‍ഷം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ബി.സി പ്രീമെട്രിക് സ്കേളര്‍ഷിപ്പിന് അപേക്ഷിക്കാം


http://scholarship.itschool.gov.in/prematric_obc2017-18/

ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (2017-18)അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 24 ന് മുന്‍പ് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡാറ്റ എൻട്രി 23.12.17 നകം ഡാറ്റാ എന്‍ട്രി നടത്തണം അപേക്ഷ ഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും   താഴെ ചേര്‍ക്കുന്നു .



നിയമനാംഗികാരം - സ്പഷ്കരണം

ഒരു വർഷത്തിൽ കുറവുള്ള ഡെയ്ലിവേജ് നിയമനാംഗികാരം - സ്പഷ്ടീകരണം

العربية تقصّ قصّتها :: الخطابة قصصية

 അറബിക് കഥാപ്രസംഗം
തയ്യാറാക്കിയത്: മുഹമ്മദ് യാസീൻ നിസാമി
അവതരണം: ഹുസ്ന ബിൻത്ത് യാസീൻ 

   https://www.youtube.com/watch?v=IHMwuhha9OQ
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിൽ മുഴുവൻ ഭാഷാ സ്റ്റേഹികൾക്കും സമർപ്പിക്കുന്നു

പ്രിയപ്പെട്ട അറബി അധ്യാപകരേ.....


കാസറഗോഡ് ജില്ലാ അറബിക് അധ്യാപക കോംപ്ലക്സ് പുറത്തിറക്കിയിരിക്കുന്ന അറബിക് ഭാഷ ദിനവുമായി ബന്ധപ്പെട്ട ഏറ്റവും പുതുമയാർന്നതും അറബി ഭാഷയുടെ വൈവിധ്യങ്ങളും വിശേഷങ്ങളും ഉൾക്കൊള്ളുന്നതുമായ ബ്രോഷർ നിങ്ങൾക്കായി അൽ മുദരിസീൻ സസന്തോഷം സമർപ്പിക്കുന്നു.....
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളുകളിൽ, ആളുകൾ കൂടുന്ന നാൽക്കവലകളിൽ, അങ്ങാടികളിൽ പതിക്കാൻ പാകത്തിൽ രൂപകൽപന ചെയ്ത ബാനർ മോഡലാണിത്
ഈ വർക്ക് താങ്കൾക്ക് സ്വയം പ്രിന്റെടുത്തും ഉപയോഗിക്കാവുന്നതാണ്
2/3" വലുപ്പത്തിൽ വിദ്യാലയത്തിന്റെ പുറമേ എല്ലാവരും കാണുന്ന രീതിയിൽ പതിക്കുവാൻ പറ്റിയ പോസ്ററർ ആക്കി ഇത് പ്രിന്റ് ചെയ്യാവുന്നതാണ്....
മറ്റ് ഭാഷകൾക്ക് ഒന്നുമില്ലാത്ത അറബി ഭാഷക്കുമാത്രം അവകാശപ്പെടാവുന്ന പത്തിലേറെ മേന്മകളും ഭാഷ സംസാരിക്കുന്ന, മാതൃഭാഷയായി ഉപയോഗിക്കുന്ന മുപ്പതോളം രാജ്യങ്ങളുടെ വിവരങ്ങളും, ഭാഷയെ കുറിച്ച് കവികൾ നിർമ്മിച്ചിരിക്കുന്ന കവിതകളും ആപ്തവാക്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്
ബ്രോഷർ തയ്യാറാക്കിയിരിക്കുന്നത് കാസറഗോഡ് ജില്ലാ അറബിക്  അക്കാദമിക് സെക്രട്ടറിയും അൽ മുദരിസീൻ അഡ്മിൻ പാനലിലെ അംഗവുമായ അമാൻ അബ്ദുറഹ്മാൻ



for download click here


غَازِل البُرْد

ആറാം ക്ലാസ്സിലെ غازل البرد എന്ന പദ്യം 

ആലപിച്ചത്:ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്‌ (മണ്ണാർക്കാട്‌) തിരുവിഴാം കുന്ന് സി. പി. എ.യു. പി സ്കൂൾ അധ്യാപകൻ

باسمك اللّهمّ

ഏഴാം ക്ലാസ്സിലെ باسمك اللهم എന്ന പദ്യംവ്യത്യസ്ഥങ്ങളായ ഏഴോളം ഈണങ്ങളിൽ   

ആലപിച്ചത്:ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്‌ (മണ്ണാർക്കാട്‌) തിരുവിഴാം കുന്ന് സി. പി. എ.യു. പി സ്കൂൾ അധ്യാപകൻ

SLI / GIS വിവരങ്ങള്‍ VISWAS സൈറ്റില്‍

അറബിക് ദിനം


كُن صَادقًا لاَ كَاذِبا


അഞ്ചാം ക്ലാസ്സിലെ كن صادقا لا كاذبا എന്ന പദ്യം വ്യത്യസ്ഥങ്ങളായ ഏഴോളം ഈണങ്ങളിൽ  ആലപിച്ചത്:ഷിഹാബുദ്ദീൻ മാസ്റ്റർ നാലകത്ത്‌ (മണ്ണാർക്കാട്‌) തിരുവിഴാം കുന്ന് സി. പി. എ.യു. പി സ്കൂൾ അധ്യാപകൻ