രാഷ്ട്രീയ സങ്കല്‍പ് ദിവസ് 31 ന് ആചരിക്കും


അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മ പുതുക്കി ഒക്ടോബര്‍ 31 ന് രാഷ്ട്രീയ സങ്കല്‍പ് ദിവസ് ആചരിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും 31 ന് രാവിലെ 10.15 മുതല്‍ 10.17 വരെ മൗനമാചരിക്കും. തുടര്‍ന്ന് ദേശീയ ഉദ്ഗ്രഥന പ്രതിജ്ഞയെടുക്കും. ഇതിനുശേഷം ദേശീയഗാനം ആലപിക്കും. സംസ്ഥാന, ജില്ലാതല സെമിനാറുകളും റാലികളും സംഘടിപ്പിക്കും. ജില്ലകളിലെ പരിപാടികള്‍ ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. 

Share this