1.ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും.മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും.
2. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും.ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.
3.സ്കൂൾ കലോത്സവ നടത്തിപ്പിൽ ഉപജില്ലാ തലത്തിൽ കലോത്സവം നടക്കുന്ന വിദ്യാലയത്തിലെ പ്രിൻസിപ്പാൾ/ഹെഡ്മാസ്റ്റര്‍ സംഘാടക സമിതി ജനറൽ കൺവീനറും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ട്രഷററും ആയിരിക്കും
4.എസ്.എസ്.എൽ.സി പരീക്ഷ രാവിലെ നടത്താനാകുമോയെന്നാരായുന്നതിന് സർക്കാരിനോട് യോഗം നിർദ്ദേശിച്ചു.
5.വിദ്യാഭ്യാസ വകുപ്പിൽ കെട്ടികിടക്കുന്ന ഫയലുകളിൽ 2018 ജനുവരി 31 നകം തീർപ്പുകൽപ്പിക്കും.
6.വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചല്ലാതെ മറ്റു ഏജൻസികളുടെ സ്കോളർഷിപ്പു പരീക്ഷകൾ വിദ്യാലയങ്ങളിൽ നടത്താൻ പാടില്ല.
7.കോഴിക്കോട് കൊയിലാണ്ടി ജി.എച്ച്.എസ്.എസ്സിൽ സ്കോളർഷിപ്പ് പരീക്ഷക്ക് വർഗീയതയുളവാക്കും വിധം പ്രസിദ്ധീകരണം വിതരണം ചെയ്തതിന്റെ സ്രോതസ്സ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
8.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങ ളോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിന് വിദ്യാഭാരതി എഡ്യുക്കേഷണൽ ട്രസ്റ്റുമായി ബന്ധമില്ലെന്നും ഡി.പി.ഐ യോഗത്തിൽ അറിയിച്ചു.
9. K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.
10. സമഗ്ര ചോദ്യബാങ്കിലേക്ക് ചോദ്യങ്ങൾ അപ്ലോഡ്ചെയ്യാൻ കുട്ടികൾക്കും അവസരം.
11. Diet കളിൽ താൽക്കാലികാടിസ്ഥാനത്തിൽ ഉടൻ നിയമനം
SSLC EXAM
Mar 7 mal 1
Mar 8 mal 2
Mar 12 english
Mar 13 hindi
Mar 14 physics
Mar 19 maths
Mar 21 chemistry
Mar 22 biology
Mar 26 social studies
Feb 12-21 model exam