സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ (ക്ലാസ്സ്-IV വിഭാഗത്തില്‍ പെട്ട പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അദ്ധ്യാപകര്‍, സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളക്കാര്‍
, ആദായ നികുതി ഒടുക്കുന്നവര്‍, സര്‍വ്വീസ് പെന്‍ഷണര്‍ (സാമൂഹിക ക്ഷേമപെന്‍ഷണര്‍ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയര്‍ന്ന വരുമാനമുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍, പ്രതിമാസം 25,000/-രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള കുടുംബങ്ങള്‍, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങള്‍ തുടങ്ങിയവര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയില്‍ നിന്നും ഒഴിവായില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുന്നതാണ്. മുന്‍ഗണനാ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍/സിറ്റി റേഷനിംഗ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കാം. കാര്‍ഡിലെ എല്ലാ അംഗങ്ങളുടേയും ആധാര്‍ നമ്പര്‍ കാര്‍ഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
വിശദവിവരങ്ങള്‍ക്ക്: 9495998223, 9495998224, 9495998225