ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
സര്‍ക്കാര്‍,
എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ.
കോഴ്‌സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക്
താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
- ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം
രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ പരിഗണിക്കും.
- കേരളത്തില്‍
പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി,
ജൈന മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
- മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20
അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.
- ഒരു വിദ്യാര്‍ത്ഥിക്ക് 10,000
രൂപയാണ് സ്‌കോളര്‍ഷിപ്പ്.
- അപേക്ഷകര്‍ക്ക് എസ്.ബി.ഐ. യുടെ ഏതെങ്കിലും
ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാവണം.
- www.minoritywelfare.kerala.gov.in വഴി അപേക്ഷിക്കാം. ആഗസ്റ്റ് 31. ആണ് അവസാന
തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2302090, 2300524.