Minority PreMetricമായി ബന്ധപ്പെട്ട് പലരും ഉന്നയിച്ച സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട DPI Sectionല്‍ നിന്നും ലഭിച്ച മറുപടിയാണ് ചുവടെ
- മുന്‍ വര്‍ഷത്തെ Beneficiary List എവിടെ നിന്നും ലഭിക്കും
അതിന് നിലവില്‍ മാര്‍ഗമില്ല.
കഴിഞ്ഞ
വര്‍ഷം അപേക്ഷിച്ച കുട്ടികളുടെ അപേക്ഷകളുടെ കോപ്പി സ്കൂളുകളില്‍
സൂക്ഷിച്ചിട്ടുണ്ടാവും ഇവരെ നിലവില്‍ Renewal ആയി അപേക്ഷിക്കാനും അവരുടെ
അപേക്ഷകള്‍ Apply ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മാത്രം Fresh ആയി അയക്കുക
- അപേക്ഷയോടൊപ്പം Upload ചെയ്യേണ്ട ഡോക്യുമെന്റുകള്‍ ഏതൊക്കെ ?
അപേക്ഷയോടൊപ്പം ഒരു ഡോക്യുമെന്റും UPLOAD ചെയ്യേണ്ടതില്ല.
(Documents Upload ചെയ്യേണ്ടത് പോസ്റ്റ്‌മെട്രിക്ക് സ്കോളര്‍ഷിപ്പിന് മതി) ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്കൂളില്‍ സൂക്ഷിക്കണം . ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സ്കൂളിന്റെ ഉത്തരവാദിത്വത്തിലാണ് സമര്‍പ്പേക്കേണ്ടത്. സ്കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷാഫോമിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് സ്കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ ഈ വരുമാനം പൃരേഖപ്പെടുത്തുകയും വേണം.

2017- 18 വര്‍ഷത്തെ Minority Premetric Scholarshipനും
അംഗപരിമിതര്‍ക്കുള്ള Premetric Scholarshipനും അപേക്ഷ ക്ഷണിച്ചു. Online
ആയി National Scholarship Portal ല്‍ (www.scholarships.gov.in
) ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. Renewalന് സമര്‍പ്പിക്കുന്നവര്‍
മുന്‍ വര്‍ഷത്തെ വിവരങ്ങള്‍ വഴിയാണ് ലോഗിന്‍ ചെയ്യേണ്ടത്. കൃസ്ത്യന്‍,
മുസ്ലീം , സിഖ്, പാഴ്‌സി, ജൈനര്‍, ബുദ്ധര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവരും
രക്ഷിതാവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും
മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50%ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം
അപേക്ഷിക്കേണ്ടത്. കുട്ടികളുടെ Mark/Grade എന്നീ കോളങ്ങളില്‍ മാര്‍ക്ക്
മാത്രമേ രേഖപ്പെടുത്താന്‍ കഴിയു. അപേക്ഷകള്‍ Renewal വിഭാഗം ജൂലൈ 31നകവും
Fresh ആഗസ്ത് 31നകവും അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും
അപേക്ഷാ ഫോമും ചുവടെ.
കടപ്പാട് : SITC