പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) പെട്ടവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. 5,000
രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകന്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, 2016 -17
വിദ്യാഭ്യാസ വര്‍ഷത്തില്‍ കേരള സിലബസില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 1.20 ലക്ഷം രൂപയില്‍ കവിയരുത്. www.ksbcdc.com മുഖേന ജൂലൈ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അസല്‍ രേഖകളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സഹിതം അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് അതത് ജില്ലാ ഓഫീസുകളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാക്കണം. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.