ലോക
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തിലെ വിദ്യാലയങ്ങളിലും
പരിസ്ഥിതിദിനമായി ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും
നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും
വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം
സ്കൂള്‍ അസംബ്ലിയില്‍ നടത്തുന്ന പരിസ്ഥിതിദിന പ്രതിജ‍്ഞയും വൃക്ഷത്തൈ
വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ
സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന
തിരിച്ചറിവോടെ ഓരോ വിദ്യാലയവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.
ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും മറ്റ്
ഏജന്‍സികളും നടപ്പിലാക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ഇന്ന് പ്രത്യേക
അസംബ്ലികള്‍ ചേരണമെന്നും പരിസ്ഥിതി ബോധവല്‍ക്കരണവും പരിസ്ഥിതി
ദിനപ്രതിജ്ഞയും ഇന്ന് വിദ്യാലയങ്ങളിലുണ്ടാവും. വനം വകുപ്പിന്റെ കൂടി
പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട്
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. "Connecting
People to nature – in the city and on the land, from the poles to the
equator"എന്നതാണ് 2017 ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. കാനഡയാണ്
ആതിഥേയ രാജ്യം
വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍