രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജി 2017-18 അധ്യയന വര്‍ഷത്തെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അന്‍പത് ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ /തത്തുല്യയോഗ്യതയും (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെ), മാത്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തില്‍ അന്‍പത്തിയഞ്ച് ശതമാനം മാര്‍ക്കും ഉള്ള പൊതുവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നാല്‍പ്പത്തിയഞ്ച് ശതമാനം മാര്‍ക്കോടെ പ്ലസ് ടൂ അഥവാ തത്തുല്യ യോഗ്യതയും (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെ) മാത്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തില്‍ അന്‍പത് ശതമാനം മാര്‍ക്കുമാണ് എസ്.സി/എസ്.റ്റി വിഭാഗത്തിന് ആവശ്യമുള്ള യോഗ്യത. എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യതാ പരീക്ഷയില്‍ ലഭിക്കേണ്ട മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് നല്‍കും. 2017 ജൂണില്‍ 17 വയസ് പൂര്‍ത്തിയാകണം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍, ഡി.ഡി സഹിതം ജൂണ്‍ ഏഴിനകം ലഭിക്കണം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.rajivgandhiacademyforaviationtechnology.org-ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2501977, 2501914. ഇ-മെയില്‍ : keralaaviation@gmail.com.
പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം