സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ആകെയുള്ള സംരക്ഷിത ജീവനക്കാരുടെ വിവരങ്ങള്‍ (അധ്യാപക ബാങ്ക്)ഐ.ടി @ സ്കൂളിന്റെ വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്ത് ശേഖരിച്ചിരുന്നു.അതില്‍ ചില തെറ്റുകള്‍ കടന്ന് കൂടിയതിനാല്‍ യാതൊരു ന്യൂനതകളുമില്ലാത്ത അധ്യാപക ബാങ്ക് പ്രസിദ്ധീകരിക്കുന്നതിനായി നിലവിലുള്ള ലിസ്റ്റിലെ ന്യനതകള്‍ പരിഹരിക്കേണ്ടിയിരിക്കുന്നു.ഇതിനായി സൈറ്റിലെ വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും പുതിയവ ചെര്‍ക്കുന്നതിനായി 2017 ഏപ്രില്‍29 മുതല്‍ മെയ് 5 വരെ സൈറ്റ് ഒരിക്കല്‍ കൂടി ലഭ്യമാക്കുകയാണ്. ഡി.പി.ഐ ഉത്തരവ്‍ ഇവിടെ
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും.
ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.
മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് ഐആര്‍ഡിഎ അംഗീകാരമുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുമ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.
പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍ നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും. ചികിത്സാചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷൂറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. ഔട്ട് പേഷ്യന്‍റ് ചികിത്സക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്
ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും.
മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് ഐആര്‍ഡിഎ അംഗീകാരമുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുമ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.
പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍ നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും. ചികിത്സാചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷൂറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. ഔട്ട് പേഷ്യന്‍റ് ചികിത്സക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്
എച്ച് 1 എന്‍ 1 പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡി.എം.ഒ
ജില്ലയില്‍ എച്ച് 1 എന്‍ 1 പനിക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ശരീരവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 പനിയുടെ രോഗലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, കുട്ടികള്‍, വൃദ്ധര്‍, കരള്‍ - വൃക്ക സംബന്ധമായ രോഗമുള്ളവര്‍, അപസ്മാര ബാധിതര്‍, കാന്‍സര്‍ രോഗികള്‍, എച്ച്.ഐ.വി / എയ്ഡ്‌സ് ബാധിതര്‍, തലച്ചോര്‍ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹ രോഗികള്‍, രക്താതിസമര്‍ദ്ദമുള്ളവര്‍, ദീര്‍ഘകാലമായി സ്റ്റീറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും ഡി.എം.ഒ. അറിയിച്ചു. എച്ച് 1 എന്‍ 1 പനി ഇത്തരക്കാരില്‍ ഗുരുതരമാകാനും മരണകാരണമാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കഴിയുന്നതും വീടുകളില്‍ തന്നെ വിശ്രമിക്കേണ്ടതാണ്. രോഗാണുക്കള്‍ വായുവിലൂടെ പകരുന്നതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായ്, മൂക്ക് എന്നിവ മൂടുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക, പൂര്‍ണമായ വിശ്രമം എന്നിവയും അനിവാര്യമാണ്. എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
ഡി.എഡ് പരീക്ഷാ തീയതി മാറ്റി
ഏപ്രില്‍ 17 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.എഡ് രണ്ടും നാലും സെമസ്റ്റര്‍ പരീക്ഷ മെയ് രണ്ട് മുതല്‍ നാല് വരെ തീയതികളില്‍ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമുണ്ടായിരിക്കില്ല. ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 26ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദമായ ടൈംടേബിളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം പ്രസിദ്ധീകരിച്ചു. www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
മേയ് ഒന്ന് മുതല്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി
മേയ് ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഔദ്യോഗികഭാഷ നിര്‍ബന്ധമാക്കി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. ഇവിടങ്ങളില്‍നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മറ്റും നിബന്ധനകള്‍ക്കു വിധേയമായി മലയാളത്തില്‍തന്നെയായിരിക്കണം എന്നും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഔദ്യോഗികഭാഷ ഉന്നതതല സമിതി യോഗത്തില്‍ തീരുമാനിച്ചു.
ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 2017-18 അധ്യയന വര്‍ഷത്തിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും വിശദവിവരങ്ങള്‍ അങ്ങിയ പ്രോസ്‌പെക്ടസും അതത് ടി.എച്ച്.എസ്.കളില്‍ നിന്നും ഏപ്രില്‍ 10 മുതല്‍ ലഭിക്കും. അപേക്ഷകള്‍ മെയ് മൂന്ന് വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. പൊതു പ്രവേശന പരീക്ഷ മെയ് അഞ്ച് രാവിലെ 10 മുതല്‍ 11.30വരെ നടത്തും.
IT@School Ubuntu 14.04 LTS iso Download
Downloadable IT@School Modified Ubuntu 14.04
32 bit
First you extract downloaded file (lubuntu-14.04.1-desktop- i386.tar.gz)
then burn it to Drive or DVD
Installation Guide For IT@School Ubuntu
അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കാൻ പാടില്ല
കെ.ഇ.ആർ. ചാപ്റ്റർ 9 റൂൾ 13 അനുസരിച്ച് അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കാൻ പാടില്ലാ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഈ നിയമം ലംഘിക്കപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ നിബന്ധന പാലിക്കാത്തവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
44,000 യു.പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഈ മാസം ഐ.സി.ടി പരിശീലനം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അപ്പര്‍ പ്രൈമറി അദ്ധ്യാപകര്‍ക്കും ഐസിടി പരിശീലനം നല്‍കാനുള്ള പദ്ധതി ഐടി@സ്‌കൂള്‍ പ്രോജക്ട് തയ്യാറാക്കി. ഇതനുസരിച്ച് 44,000 അധ്യാപകര്‍ക്ക് ഒരേ സമയം 380 കേന്ദ്രങ്ങളില്‍ നാലു ബാച്ചുകളിലായി പരിശീലനം നല്‍കും. നാല് ദിവസത്തെ പരിശീലനത്തിന്റെ ആദ്യ ബാച്ച് ഏപ്രില്‍ എട്ടിനും, തുടര്‍ന്നുള്ള ബാച്ചുകള്‍ ഏപ്രില്‍ 17, 21, 26 തീയതികളിലും ആരംഭിക്കുമെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പുതുതായി ഐ.സി.ടി പാഠപുസ്തകങ്ങള്‍ നിലവില്‍ വരികയാണ്. ഈ പാഠപുസ്തകം ഫലപ്രദമായി അവതരിപ്പിക്കാനുള്ള പ്രായോഗിക പരിശീലനവും ഈ നാല് ദിവസങ്ങളിലായി അധ്യാപകര്‍ക്ക് ലഭിക്കും. യു.പി. അദ്ധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനം നടത്തുന്നതിനുള്ള 800 ലധികം റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ജില്ലകളില്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം 32182 എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഇതിനകം ഐ.സി.ടി പരിശീലനം നല്‍കിയിട്ടുള്ളതിനാല്‍ എല്‍.പി. അദ്ധ്യാപകര്‍ക്ക് അവധിക്കാലത്ത് പ്രത്യേക ഐ.ടി പരിശീലനം ഇല്ല. എന്നാല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി അദ്ധ്യാപക പരിശീലനം മെയ് മാസത്തില്‍ നടക്കും. യു.പി. അദ്ധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകരും www.itschool.gov.in വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
Office Manager- Free Software
Office Manger Software - Version 13.6 : Getting from this Software
-Relieving Order,Service Certificate, Duty Certificate , Casual leave
Application ,Course Certificate ,Draft a Letter, Print e-Chalan ,
Vouchers ,POC Letter , Service&Age Finder ,Experience Certificate ,
Blank Score Sheet ,RTC ,School Directory HS/HSS ,PSC Exam Manager .etc-
How To Use
MS Office എക്‌സ്‌സലിൽ തയ്യാറാക്കിയ സോഫ്ട് വെയറാണിത്.സോഫ്ട് വെയർ ഡൗൺലോഡ് ചെയ്തു ഓപ്പൺ ചെയ്യുക അപ്പോൾ താഴെയുള്ള ഇമേജിലെ പോലെ ഒരു വിൻഡോ തുറന്നു വരും അതിൽ yes നൽകുക.
തുറന്നു വന്ന വിൻഡോയിലെ Basic Settingsൽ ക്ലിക്ക് ചെയ്താൽ സ്കൂൾ/ഓഫീസ് വിവരങ്ങൾ നൽകാം.
എല്ലാ വിവരങ്ങളും നൽകി കഴിഞ്ഞു ഹോം ബട്ടണിൽ ക്ലിക്ക് ചെയ്യുക .
ഇപ്പോൾ കാണുന്ന പേജിൽ നമുക്ക് വേണ്ട മെനുവിൽ ക്ലിക്ക് ചെയ്യുക .
തുറന്നു വന്ന പേജിൽ വേണ്ട വിവരങ്ങൾ നൽകി പ്രിന്റർ ഐക്കണിൽ ക്ലിക്ക്
ചെയ്യുക , തുടർന്നു ഓഫീസ് ബട്ടണിൽ ക്ലിക്ക് ചെയ്‌തോ / കീ ബോർഡിലെ Ctrl + P
നൽകി പ്രിന്റ് എടുക്കാം.
Downloads
|
Office Manager Software Prepared by Sri.Surendaran .K |
Chalan Mate-Prepared by Sri.Sunil George |
HSS Clerk Free Software Prepared by Sri. Mujeeb Rahiman C |
Subscribe to:
Posts (Atom)