അല്‍ മുദരിസീന്‍ ബ്ലോഗിലേക്ക് സ്വാഗതം ::: അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി അൽ മുദരിസീൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഡിസംബർ 31 നടക്കും [ഇ.അ] ::: ഓൺലൈൻ ക്വിസ് മത്സരത്തിന് സജ്ജമാക്കുന്ന വേണ്ടി തയ്യാറാക്കിയ ചോദ്യാവലികൾ എല്ലാ ദിവസവും ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്::: അൽ മുദരിസീൻ ബ്ലോഗിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക ::: താങ്കള്‍ തയ്യാറാക്കിയ ഈ റിസോര്‍സുകള്‍, മറ്റു സൃ‍ഷ്ടികളും താങ്കളുടെ അഭിപ്രായങ്ങളും, നി‍ര്‍ദ്ദേശങ്ങളും almudarriseen@gmail.com എന്ന മെയിലില്‍ പങ്കുവെക്കണമെന്നറിയിക്കുന്നു.

മലയാളം ഫോണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം

മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍, ചില മലയാളം ബ്ലോഗ്‌ പോസ്റ്റുകള്‍ /മലയാളം വെബ്സൈറ്റുകളില്‍ ഉള്ള മലയാളംയൂണികോഡ് അക്ഷരങ്ങളില്‍ ചില്ലക്ഷരങ്ങള്‍ കൃത്യമായി വായിക്കാന്‍  പറ്റുന്നില്ലങ്കില്‍. അതായത് ചില്ലക്ഷരങ്ങള്‍ താഴെ കാണുന്ന രീതിയില്‍  ആയിരിക്കും ചിലര്‍ക്ക് കാണുക..® പറയുന്ന®രീതിയി®അഞ്ജലി® ഫോണ്ട് ഇ®സ്റ്റാള ®സിസ്റ്റത്തി ®ഫോണ്ട്®®സ്റ്റാ® ചെയ്യുക. മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍ ഇത്തരം ചില്ല് പ്രശ്നം ഒഴിവാക്കിക്കിട്ടാന്‍ ഒരു ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി.   fix-ml ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
മലയാളം ഫോണ്ടുകള്‍ ഇന്‍സ്റ്റോള്‍  ചെയ്യാന്‍
 Start menu - control panel - Fonts (ഫോണ്ട്സ്  എന്ന  ഫോള്‍ഡര്‍  തുറന്നു  അതില്‍ താഴെ കൊടുത്തിട്ടുള്ള  മലയാളം ഫോണ്ടുകള്‍  പേസ്റ്റ്  ചെയ്യുക)  

255 MALAYALAM  FONTS  PACK 

AnjaliOldLipi.ttf

AnjaliNewLipi.ttf

AnjaliNewLipi-light.ttf

Meera  Malayalam Unicodefonts


മലയാളം ഓഫ്‌ ലൈന്‍ ടൈപ്പിംഗ്‌ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ് മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.
മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക്‌ ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍‍ത്തിക്കാതിരിക്കാന്‍ കാരണം.
ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക. Save File എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക്‌ ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം.ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ്‌ ചെയ്യുക. ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും . 
യൂണികോഡ് എന്നാലെന്ത് ?
ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. ഇംഗ്ലീഷ് അറിയുന്നവര്‍ക്കുള്ളതാണ് കമ്പ്യൂട്ടറെന്ന അബദ്ധധാരണ പൊളിച്ചെഴുതിയതാണ് യൂണീകോഡിന്റെ നേട്ടം. പുതിയ പല ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും, എക്‌സ്.എംഎല്‍., ജാവാ തുടങ്ങിയ സാങ്കേതിക വിദ്യകളും യൂണീകോഡിനെ പിന്തുണക്കുന്നുണ്ട്.  ലോകത്ത് നിലനില്‍ക്കുന്ന എല്ലാഭാഷകളേയും ഒരുമിച്ചവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ പ്രാദേശിക ഭാഷാ ഉപയോക്താക്കള്‍ക്കും അവരവരുടെ ഭാഷകളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചതാണ് യൂണീകോഡിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യൂണീകോഡിന്റെ സംഭാവന. ഈ സംഘടനയുടെ ഔദ്യോഗിക സൈറ്റാണ് യൂണീകോഡ് ഡോട്ട് ഓആര്‍ജി.അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും പൂജ്യത്തിന്റേയും ഒന്നിന്റേയും കൂട്ടങ്ങളായി മാറ്റിയാണ് കമ്പ്യൂട്ടറില്‍ ശേഖരിച്ചു വയ്ക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്നതിന് ഓരോന്നിനും അതിന്റേതായ കോഡുകള്‍ ഉണ്ടായിരിക്കണം.ലോകമാസകലം കമ്പ്യുട്ടറുകള്‍ വരുകയും അവയെയെല്ലാം ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് സംജാതമാകുകയും ചെയ്തതോടെ ലോകഭാഷകള്‍ എല്ലാം അടങ്ങുന്ന ഒരു കോഡിംഗ് സിസ്റ്റം ആവശ്യമായിവന്നു.ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ് ഓര്‍ഗനൈസേഷനും യുണിക്കോഡും ചേര്‍ന്ന് 1992ല് യൂണിക്കോഡ് വേര്‍ഷന് 1.0 പുറത്തിറക്കി. ഇതു പരിഷ്കരിച്ച് 2.0യും 2000 ഫെബ്രുവരിയില്‍ 3.0യും പുറത്തിറങ്ങി.  16 സ്ഥാനങ്ങളിലായി ഒന്നും പൂജ്യവും നിരത്തി 65000ല് പരം അക്ഷരാദികളുടെ കോഡുകള് നിര്‍മ്മിക്കാം. ഇവ 500 ഓളം ഭാഷകള്‍ക്കു മതിയാകും. പുരാതന ലിപികളും ഭാവിയില്‍ ഉണ്ടാകുന്ന ലിപികളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ തക്കവിധത്തില്‍ ഇതിനെ വിപുലപ്പെടുത്താനും സാധിക്കുന്നതാണ് . പ്രധാനപ്പെട്ട ലോകഭാഷകള്‍ മിക്കവാറും എല്ലാം തന്നെ ഉള്‍പ്പെടുത്തി 49194 അക്ഷരാദികള്‍ക്ക് ഇതിനകം കോഡുകള്‍ നല്കിക്കഴിഞ്ഞു. ഇതില്‍ ചൈനീസും ജാപ്പനീസും ഉള്‍പ്പെടും.ആഗോളമായി നടക്കുന്ന സകല ഭാഷാ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങളുടെയും മൂലക്കല്ലാണ് യൂണീകോഡ്. പ്രാദേശിക ഭാഷകളിലേക്ക് വിവിധ സോഫ്റ്റ്‌വെയറുകള്‍ പ്രാദേശികവല്‍ക്കരിക്കാന്‍ (ലോക്കലൈസ് ചെയ്യാന്‍) ഇതല്ലാതെ മറ്റൊരു ഉത്തരമില്ലതന്നെ.യൂണിക്കോഡ് ഭാഷയിലെ അക്ഷരങ്ങള്‍ക്ക് കോഡുകള്‍ നല്കിയെങ്കിലും അവ എങ്ങനെ സ്ക്രീനില്‍ കാണണമെന്ന് ഹാര്‍ഡ്‌വേറും സോഫ്‌റ്റ്വേറും ഇറക്കുന്നവരാണ് തീരുമാനിക്കുന്നത്. ലോക ഭാഷകള്‍ ഒരേ സ്ക്രീനില്‍ പ്രത്യക്ഷപ്പെടേണ്ടി വരുമ്പോള്‍ ലോക പ്രശസ്തരായ  മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ആപ്പിള്‍ എന്നിത്യാദി വമ്പന്‍മാരെല്ലാം യൂണിക്കോഡിനെ സ്വീകരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്റര്‍നെറ്റിന്റ ലോകവ്യാപകമായ പ്രചാരത്തോടുകൂടി യൂണിക്കോഡും ഒരു ആഗോളലിപികളുടെ കോഡായിമാറിക്കഴിഞ്ഞു.
ഇത്ര നാളും ആംഗലേയമായിരുന്നു കമ്പ്യൂട്ടര്‍ രംഗത്ത് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്. പ്രോഗ്രാമുകളും ,പ്രമാണങ്ങളും, ഇന്റര്‍നെറ്റിലെ വിവിധ ആവശ്യങ്ങള്‍ക്കുമെല്ലാം ആംഗലേയ ഭാഷയാണ് ഉപയോഗിച്ചിരുന്നത്.
അടിസ്ഥാനപരമായി കമ്പ്യൂട്ടറുകള്‍ സംഖ്യകളാണ് എല്ലാ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളുമൊക്കെ സംഖ്യകളായിട്ടാണ് കമ്പ്യൂട്ടര്‍ ശേഖരിച്ചുവക്കുന്നത്. അക്ഷരങ്ങള്‍ സംഖ്യാരീതിയിലാക്കാന്‍ വിവിധ എന്‍കോഡിങ്ങ് രീതികള്‍ നിലവിലുണ്ട്. ആസ്കി , എബ്‌സിഡിക്,യൂണിക്കോഡ് എന്നിങ്ങനെ വിവിധ എന്‍കോഡിങ്ങ് രീതികള്‍. അക്കങ്ങളും, ഭാഷാചിഹ്നങ്ങളുമൊക്കെ സംഖ്യകളായാണ് കമ്പ്യൂട്ടറിനുള്ളില്‍ ഇരിക്കുന്നതെങ്കിലും, ഇത്തരം സംഖ്യകള്‍ സാധാരണ സംഖ്യകള്‍ പോലെയല്ല കൈകാര്യം ചെയ്യപ്പെടുന്നത്.
ആദ്യകാലത്ത് കമ്പ്യൂട്ടറുകള്‍ കൂടുതലും സംഖ്യാസംബന്ധമായ കണക്കുകൂട്ടലുകള്‍ക്കാണ് കൂടുതലും ഉപയോഗിച്ചിരുന്നത്, എന്നിരുന്നാലും അക്കങ്ങളും അക്ഷരങ്ങളും രേഖപ്പെടുത്തേണ്ട അവസരങ്ങള്‍ അക്കാലത്തും ഉണ്ടായിരുന്നു. ടൈപ്പ്‌റൈറ്ററുകളായിരുന്നു ലിഖിതങ്ങളായ പ്രമാണങ്ങളും മറ്റും ഉണ്ടാക്കാന്‍ അധികം ഉപയോഗിച്ചിരുന്നത്. പതുക്കെ കമ്പ്യൂട്ടറുകള്‍ ടൈപ്പ്‌റൈറ്ററുകളെ പിന്തള്ളി. ലിഖിതങ്ങളും അല്ലാത്തതുമായ പ്രമാണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ സൃഷ്ടിക്കാനുള്ള കമ്പ്യൂട്ടറിന്റെ കഴിവ് വര്‍ദ്ധിച്ചു വന്നുകൊണ്ടിരുന്നതാണ് ഇതിനു കാരണം. അച്ചടിക്കുന്നതിനു മുമ്പ് തിരുത്താനുള്ള സൗകര്യവും കമ്പ്യൂട്ടര്‍ സൃഷ്ടിതമായ പ്രമാണങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ വളരെ ചുരുക്കം അക്ഷരങ്ങളും , ചിഹ്നങ്ങളും മറ്റും ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ശരിക്കും പറഞ്ഞാല്‍ സംഖ്യകളും, സാധാരണ ഉപയോഗിക്കുന്ന ആംഗലേയ അക്ഷരങ്ങളും ചിഹ്നങ്ങളും മാത്രമേ ശരിയായി കമ്പ്യൂട്ടറില്‍ പ്രയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ അക്കാലത്ത്. ലോകത്ത് മനുഷ്യര്‍ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന പതിനായിരക്കണക്കിനു അക്ഷരങ്ങളും ചിഹ്നങ്ങളും കൈകാര്യം ചെയ്യുവാന്‍ കമ്പ്യൂട്ടറുകള്‍ക്ക് സാധിച്ചിരുന്നില്ല. എന്നു പറഞ്ഞാല്‍ വിവിധപ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് അവരുടെ ഭാഷയില്‍ പ്രമാണങ്ങള്‍  ലോകഭാഷകളിലെ ലിപികളുടെ കമ്പ്യൂട്ടറുകളിലുള്ള ആവിഷ്കാരത്തിനായി നിര്‍മ്മിച്ചിരിക്കുന്ന ഒരു മാനദണ്ഡമാണ് യൂണികോഡ്. 
ഉബുണ്ടുവില്‍
ഉബുണ്ടുവില്‍ ഫോണ്ട് സജ്ജീകരിക്കുക എന്നത് വളരെ എളുപ്പമുള്ള പണിയാണ്. യൂനികോഡ് പിന്തുണക്കുന്ന രചന ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുക. https://github.com/downloads/junaidpv/Malayalam-Fonts/Rachana.ttf   https://github.com/junaidpv/Malayalam-Fonts/zipball/master ഈ ലിങ്കില്‍ നിന്ന് എല്ലാ ഫോണ്ടുകളും സിപ്പ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. 
ഡൗണ്‍ലോഡ് ചെയ്ത ടി.ടി.എഫ്. ഫയലില്‍ ഇരട്ടക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന പടത്തിലെപ്പോലെ ഫോണ്ട്‌വ്യൂവര്‍ എന്ന ആപ്ലിക്കേഷനില്‍ അത് തുറന്നുവരും. ആ വിന്‍ഡോയില്‍ താഴെ വലത്തെ അറ്റത്തുകാണുന്ന ഇന്‍സ്റ്റോള്‍ എന്ന ബട്ടണില്‍ ഞെക്കിയാല്‍ ഫോണ്ട് സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു. 
ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ചെയ്തു നോക്കിയാല്‍ പുതിയ ചില്ലുകളും മറ്റും ഇപ്പോള്‍ കാണാന്‍ സാധിക്കും(ഫോണ്ട് വ്യൂവര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ഫോണ്ട് കോപ്പി ചെയ്ത് താഴെ വിവരിച്ചിട്ടുള്ള ../.fonts ലേക്ക് പേസ്റ്റ് ചെയ്യുക)ഉബുണ്ടുവില്‍ രണ്ടിടത്തായാണ് ഫോണ്ടുകള്‍ ഇരിക്കുന്നത്. ഒന്ന് കമ്പ്യൂട്ടറിന്റെ എല്ലാ ഉപയോക്താക്കള്‍ക്കായുള്ളതും മറ്റൊന്ന് ഓരോ ഉപയോക്താവിനും പ്രത്യേകമായുള്ളതും. /usr/share/fonts എന്ന ഡയറക്റ്ററിയില്‍ (ഫോള്‍ഡറില്‍) ഉപഡയറക്റ്ററികളിലായി എല്ലാ ഉപയോക്താക്കള്‍ക്കുമായുള്ള ഫോണ്ടുകള്‍ കാണാം.
മലയാളമടക്കമുള്ള ഇന്‍ഡിക് ട്രൂടൈപ്പ് ഫോണ്ടുകള്‍ /usr/share/fonts/trutype/ttf-indic-fonts-core എന്ന ഡയറക്റ്ററിയില്‍ കാണാം

ഓരോ ഉപയോക്താവിനും പ്രത്യേകമായുള്ള ഫോണ്ടുകള്‍ അവരവരുടെ ഹോം ഡയറക്റ്ററിക്കകത്തെ .fonts എന്ന മറഞ്ഞ (hidden) ഡയറക്റ്ററിയിലായിരിക്കും ഉണ്ടാകുക. (എന്റെ യൂസര്‍നെയിം vssun എന്നായതിനാല്‍ /home/vssun/.fonts ആണ് ആ ഡയറക്റ്ററി - fonts എന്നതിനു മുന്‍പുള്ള . പ്രത്യേകം ശ്രദ്ധിക്കുക).നോട്ടിലസ് ഉപയോഗിച്ച് ഹോം ഡയറക്റ്ററി നോക്കിയാല്‍ .fonts സ്വതേ കാണാന്‍ കാണാന്‍ പറ്റില്ല. അത് കാണുന്നതിന് View മെനുവില്‍ നിന്ന് Show hidden files എന്ന നിര്‍ദ്ദേശം തിരഞ്ഞെടുക്കുകയോ Ctrl+H എന്ന കുറുക്കുവഴി ഉപയോഗിക്കുകയോ ചെയ്യുക.


ഫോണ്ട് വ്യൂവര്‍ ഉപയോഗിച്ച് ഇന്‍സ്റ്റോള്‍ ചെയ്ത ഫോണ്ടുകളെല്ലാം അത് ചെയ്ത ഉപയോക്താവിനു മാത്രമേ ലഭ്യമാകുകയുള്ളൂ. ആ ഫോണ്ടുകള്‍ .fonts എന്ന ഫോള്‍ഡറില്‍ കാണാം.ഒരേ ഫോണ്ട് തന്നെ /user/share/fonts എന്ന ഡയറക്റ്ററിയിലും, /home/user nameഎന്ന ഡയറക്റ്ററിയിലുമുണ്ടെങ്കില്‍ ..fontsഎന്ന ഡയറക്റ്ററിയിലെ ഫോണ്ട് ആയിരിക്കും പ്രവര്‍ത്തിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോണ്ട് എല്ലാ ഉപയോക്താക്കള്‍ക്കുമായി സജ്ജീകരിക്കണമെങ്കില്‍ അതിനെ  /user/share/fonts എന്ന ഡയറക്റ്ററിയിലെ ഉപഡയറക്റ്ററികളില്‍ സ്ഥാപിക്കണമെന്നും മനസിലാക്കുക . 
Malayalam typing help - Malayalam inscript keyboard