ബാങ്ക് വഴി പെന്‍ഷന്‍ വാങ്ങുന്ന രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക
വരുമാനമുളള പെന്‍ഷന്‍കാര്‍ പാനിന്റെ പകര്‍പ്പ് എത്രയും വേഗം
ഏറ്റവുമടുത്തുളള ട്രഷറിയില്‍ നല്‍കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഈ
സാമ്പത്തിക വര്‍ഷത്തെ ആന്റിസിപ്പേറ്ററി ഇന്‍കം ടാക്‌സ്
സ്റ്റേറ്റ്‌മെന്റിനോടൊപ്പം പാന്‍കാര്‍ഡിന്റെ പകര്‍പ്പ് ട്രഷറിയില്‍
നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല.