ഒക്യൂപന്‍സി നമ്പര്‍ ലഭിക്കാത്ത വീടുകള്‍ക്ക് താത്കാലിക നമ്പര്‍ നല്‍കും    കെട്ടിടനിര്‍മ്മാണ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നിര്‍മ്മിക്കുകയും എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഒക്യൂപന്‍സി/നമ്പര്‍ ലഭിക്കാതിരിക്കുകയും ചെയ്ത 1500 സ്‌ക്വയര്‍ ഫീറ്റ് വരെയുളള വീടുകള്‍ക്ക് താത്കാലിക നമ്പര്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. G.O(MS) No.170/2016/LSGD, G.O (MS) 174/2016/LSGD. ഈ ഉത്തരവ് പ്രകാരം താത്കാലിക നമ്പര്‍ ലഭിക്കുന്നതിനായി അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി നിയമാനുസൃത അപേക്ഷ നല്‍കാം. അപ്രകാരം ലഭ്യമായ താത്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ റേഷന്‍ കാര്‍ഡ്, വൈദ്യൂതി കണക്ഷന്‍, കുടിവെളള കണക്ഷന്‍, വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കല്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന് തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക