ആര്‍.എം.എസ്.എ പദ്ധതിയിലെ ഹൈസ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്തു
രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2010-11 മുതല്‍ ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ എല്ലാ സ്‌കൂളുകളും (ആര്‍.എം.എസ്.എ സഹായത്തോടെയുള്ള) സര്‍ക്കാര്‍ സ്‌കൂളുകളായി പുനര്‍നാമകരണം ചെയ്ത് ഉത്തരവായി. ഇങ്ങനെ ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയ 112 സ്‌കൂളുകള്‍ക്ക് പുറമെ ആര്‍.എം.എസ്.എ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്ത, സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ ഹൈസ്‌കൂള്‍ വിഭാഗം ആരംഭിച്ച മുപ്പത് സ്‌കൂളുകളെ സര്‍ക്കാര്‍ സ്‌കൂളുകളായി തന്നെ കണക്കാക്കുന്നതാണെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. പ്രസ്തുത സ്‌കൂളുകളിലേക്കാവശ്യമായ അധ്യാപക-അനധ്യാപക തസ്തികകള്‍ സര്‍ക്കാര്‍ സ്‌കൂളിലേതുപോലെ തന്നെ പരിഗണിച്ച് സ്റ്റാഫ് ഫിക്‌സേഷന്‍ നടത്തി സ്ഥലം മാറ്റവും നിയമനവും നടത്തണം. ഹൈസ്‌കൂളുകളാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന് യു.പി. സ്‌കൂളുകളില്‍ നിലനിന്നിരുന്ന ഹെഡ്മാസ്റ്റര്‍ തസ്തിക നിര്‍ത്തലാക്കിയും നിര്‍ത്തലാക്കിയ തസ്തികകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ പുനര്‍നിയമനം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയും  ഉത്തരവായി.

Minority Pre- Matric scholarship -Userid/Password -reg

ICT Training to LP teachers 2016 -17 - Guidelines