സഞ്ചയികാ സമ്പാദ്യപദ്ധതി ഇനി ട്രഷറിയില്‍ നിക്ഷേപിക്കാം



വിദ്യാര്‍ഥികള്‍ക്കായുള്ള സഞ്ചയികാ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങള്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്‌കീം എന്ന പേരില്‍ ട്രഷറിയില്‍ നിക്ഷേപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സഞ്ചയികാ പദ്ധതി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ സൗകര്യമൊരുക്കുന്നത്. പുതിയ സഞ്ചയികാ അക്കൗണ്ടുകളെല്ലാം സ്റ്റുഡന്റ് സേവിംഗ് സകീം എന്ന പേരില്‍ ട്രഷറിയില്‍ ആരംഭിക്കണം. നിലവിലെ അക്കൗണ്ടുകളും ട്രഷറിയിലേക്ക് മാറ്റാം. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പലിശ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ കളക്ടറേറ്റുകളിലെ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍ അറിയിച്ചു.