എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31 വരെ പുതുക്കാം
വിവിധ കാരണങ്ങളാല്‍ 1995 ജനുവരി ഒന്ന് മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയാണ് രജിസ്‌ട്രേഷന്‍ പുതുക്കലിന് സമയം അനുവദിച്ചിരിക്കുന്നത്. 


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇ-ഗവേണന്‍സ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഐ.ടി മിഷന് കീഴില്‍ ഐ.ഐ.ഐ.ടി.എം.കെ -ഐ.എം.ജി നടത്തുന്ന പോസ്റ്റ് ഗ്രാജൂവേറ്റ് ഡിപ്ലോമ ഇന്‍ ഇ-ഗവേണന്‍സ് കോഴ്‌സിന് സര്‍ക്കാര്‍ വകുപ്പ് ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. ജീവനക്കാര്‍ മേലധികാരികള്‍ മുഖേന വിശദമായ അപേക്ഷ ബയോഡാറ്റയോടൊപ്പം സംസ്ഥാന ഐ.ടി മിഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഒക്‌ടോബര്‍ പതിനഞ്ചാം തിയതിക്ക് മുമ്പ് സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അറിയിപ്പ് ലഭിക്കും. അയക്കേണ്ട വിലാസം: കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍, ഐ.സി.ടി ക്യാമ്പസ്, വെള്ളയമ്പലം, തിരുവനന്തപുരം.695033.ഫോണ്‍: 0471-2318007/2318004/2726881. 



പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷാതീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി


പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 വരെ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദീര്‍ഘിപ്പിച്ചു. ഇനി തീയതി നീട്ടാത്തതിനാല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 31ന് മുമ്പ് അപേക്ഷ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.