പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം വരുന്ന കുട്ടികള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നു. അപകടം സംഭവിച്ച് മരണപ്പെട്ടാല്‍ 50,000 രൂപയും, പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷ്വറന്‍സ് തുക നല്‍കുന്നതാണ് പദ്ധതി. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകട മരണം സഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി, അതിന്റെ പലിശ തുടര്‍പഠനത്തിന് ഉപയോഗിക്കാവുന്നതാണ്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.