സ്വാതന്ത്ര്യ സമര ചരിത്രക്വിസ്

*.നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ്‌  15
*  സ്വതന്ത്ര സമരത്തിന്‌ നേത്രുത്വം കൊടുത്ത പ്രധാന സംഘടന ?
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
*  "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും    "-ഇങ്ങനെ പറഞ്ഞതാര്?
*  ബാലഗംഗാതര തിലകൻ
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകൻ ആര്?
*  .ഹ്യൂം
*  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി   നൽകിയതെപ്പോൾ?
*  ക്വിറ്റ്‌ ഇന്ത്യ സമരകാലത്ത്
*  ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത്ആര്?
 സുഭാഷ് ചന്ദ്ര ബോസ്
*  ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
 ക്ലമന്റ് ആറ്റ്ലി          
      
*  ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം?
*  1857
*  ബ്രിട്ടീഷുകാർ   ഇന്ത്യയിൽ വന്നത് എന്തിനു വേണ്ടി ആയിരുന്നു?
*  കച്ചവടത്തിന് വേണ്ടി
*  കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
*  ഈസ്റ്റ്‌ ഇന്ത്യ കമ്പനി
*  ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
*  പ്ലാസ്സി യുദ്ധം
*  ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു എവടെനിന്ന് ?
*  സബർമതി ആശ്രമത്തിൽ നിന്ന്-1930
*  രാഷ്ട്രപിതാവ്‌  എന്ന വിശേഷണം ഗാന്ധിജിക്ക് നല്കിയത്  ആര്?
*  സുഭാഷ് ചന്ദ്ര ബോസ്
*  ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
*  പഴശ്ശി രാജ
*  ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
 അമ്രിതസർ   {1919 ഏപ്രിൽ 13}
*   ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
*  ആനി ബസന്റ്
*  ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?
*  സരോജിനി നായിഡു
*  ആരാണ് ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റ്‌  റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?
*  ചന്ദ്രശേഖർ ആസാദ്‌ (1921)
*  “സാരേ ജഹാംസെ  അച്ഛാ” എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?
*  മുഹമ്മദ്‌ ഇഖ്ബാൽ .
*  ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
 ലാലാ ലജ്പത് റായ്‌,- ബാല ഗംഗാതര തിലകൻ,- ബിപിൻ ചന്ദ്ര പാൽ
* “ജനഗണമന ” ആദ്യമായി പാടിയതെന്ന്?
*  1911 ഡിസംബർ  27  ഇന്ത്യൻ  നാഷണൽ കോണ്ഗ്രസിന്റെ   കല്കട്ടസമ്മേളനത്തിൽ വച്ച്  .
*  കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വം കൊടുത്തത് ആര്?
*  കെ .കേളപ്പൻ
*  "നിങ്ങൾ എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"-ഇങ്ങനെപറഞ്ഞതാര്?
*  സുഭാഷ് ചന്ദ്ര ബോസ്