General Transfer of Teachers -Clarification of Tribal,Remote & Hill Areas
Higher Secondary Education- Sanctioniong of new Higher Secondary Schools and additional batches-reg.
തിരുവനന്തപുരം : കുട്ടികളുടെ ക്ഷേമം, വികസനം , സംരക്ഷണം എന്നീ രംഗങ്ങളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കുളള 2016 ലെ രാജീവ്ഗാന്ധി മാനവസേവ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷങ്ങളായി കുട്ടികളുടെ സമഗ്രമായ ഉന്നമനത്തിനായി സേവനം നടത്തി വരുന്ന മൂന്ന് പേര്‍ക്കാണ് ദേശീയതലത്തില്‍ അവാര്‍ഡ് നല്‍കുന്നത്. സ്ഥാപനങ്ങളില്‍ പ്രതിഫലം പറ്റി ജോലി ചെയ്യുന്നവര്‍ അവാര്‍ഡിന് അര്‍ഹരല്ല. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് ഓരോ അവാര്‍ഡും. ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് മെയ് ആറിന് മുമ്പ് നിശ്ചിത മാതൃകയില്‍ അപേക്ഷ ഇംഗ്ലീഷില്‍ തയ്യാറാക്കി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതതു ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. വെബ്‌സൈറ്റ് swd.kerala.gov.in