ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • SSLC പരീക്ഷയുടെ ചോദ്യ പേപ്പര്‍ സോര്‍ട്ടിങ്ങ് മാര്‍ച്ച് ആദ്യ ആഴ്ചയില്‍ അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കും. ചീഫ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും DEO മാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് തന്നെ എത്തിച്ചേരണം. അവരവുടെ പരീക്ഷാ കേന്ദ്രങ്ങളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ കയ്യില്‍ കരുതണം.
  • പരീക്ഷാറൂമുകള്‍ സജ്ജീകരിക്കുമ്പോള്‍ ഒരു റൂമില്‍ 20 കുട്ടികള്‍ വീതമാകത്തക്ക വിധം ക്ലാസ് മുറികള്‍ ക്രമീകരിക്കണം. അവസാന റൂമില്‍ പരമാവധി 24 കുട്ടികള്‍ വരെയാകാം.
  • പരീക്ഷാദിവസം മാത്രം ഓരോ റൂമുകളിലേക്കുമുള്ള ഇന്‍വിജിലേറ്റേഴ്‌സിന്റെ പോസ്റ്റിങ്ങ് നടത്തിയാല്‍ മതി. ഇന്‍വിജിലേറ്റര്‍മാരെ Rotation അടിസ്ഥാനത്തില്‍ വേണം റൂമുകളില്‍ നിയമിക്കാന്‍. ഒരേ അധ്യാപകന്‍ തന്നെ ഒരു മുറിയില്‍ സ്ഥിരമായി ഡ്യൂട്ടി ചെയ്യുന്നത് ഒഴിവാക്കണം
  • ആദ്യപരീക്ഷാ ദിവസം രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേര്‍ന്ന് അവര്‍ക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
  • പരീക്ഷാ മുറികളില്‍ വെള്ളം ആവശ്യമുള്ള കുട്ടികള്‍ക്ക് അവ കൊണ്ടുവരാവുന്നതാണ്. എന്നാല്‍ ലേബലുകളുള്ള കുപ്പികള്‍ ഒഴിവാക്കണം
  • പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റുകള്‍ പരീക്ഷാസമയത്ത് അടച്ചിടരുത്
  • പരീക്ഷാസമയത്ത് പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരെയും കേന്ദ്രത്തില്‍ പ്രവേശിപ്പിക്കരുത്
  • ചോദ്യപേപ്പറുകള്‍ ശേഖരിക്കുന്ന അവസരത്തില്‍ അത് അന്നത്തെ പരീക്ഷയുടെ തന്നെയല്ലെ എന്ന് കോ‍ഡുകള്‍ പരിശോധിച്ച് ഉറപ്പാക്കണം
  • പരീക്ഷാദിവസങ്ങളില്‍ രാവിലെ ചോദ്യപേപ്പറുകള്‍ ചീഫും ഡെപ്യൂട്ടി ചീഫും ചേര്‍ന്ന് ഏറ്റുവാങ്ങണം. പാക്കറ്റിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം ഇത് ലോക്കറില്‍ വെച്ച് സീല്‍ ചെയ്യണം. ലോക്കറിന്റെ ഒരു താക്കോല്‍ ചീഫും മറ്റൊന്ന് ഡെപ്യൂട്ടിയുമാണ് സൂക്ഷിക്കേണ്ടത്. 
  • പരീക്ഷാ ദിവസം ഉച്ചക്ക് 1.40ന് പുറത്തെടുക്കുന്ന ചോദ്യ പേപ്പറുകള്‍ ക്ലാസു് റൂമുകളിലെത്തിക്കേണ്ടത് ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫും  ചേര്‍ന്നാണ് റൂമുകളിലെത്തിക്കേണ്ടത്. മറ്റാരെയും ഇതിനായി നിയോഗിക്കാന്‍ പാടുള്ളതല്ല
  • Regular, PCN, CCC, Betterment (RAC) വിഭാഗങ്ങള്‍ക്ക് School Going വിഭാഗത്തിന്റെ ചോദ്യപേപ്പര്‍ തന്നെയാണ് നല്‍കേണ്ടത്. മാര്‍ച്ച് 2011 വരെ ആദ്യമായി പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്ക് പഴയ സിലബസ് പ്രകാരം നീലനിറത്തിലുള്ള ചോദ്യപേപ്പറുകളാണ് നല്‍കേണ്ടത്.
  • ഓരോ ദിവസത്തെയും പരീക്ഷക്ക് ശേഷം അതത് ദിവസത്തെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയ കേന്ദ്രത്തിലേക്ക് അന്നുതന്നെ അയക്കാന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം മതിയായ സുരക്ഷയോടെ അത് പരീക്ഷാകേന്ദ്രത്തിലെ ലോക്കറില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയും തൊട്ടടുത്ത ദിവസം അയക്കുകയും വേണം
  • പരീക്ഷയുമായി ബന്ധപ്പെട്ട് സ്കൂളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറക്ക് അവ ഹാജരാക്കേണ്ടതുമാണ്
  • അഡിഷണല്‍ ഷീറ്റുകളിലും മെയിന്‍ ഷീറ്റുകളിലും മോണോഗ്രാം ഉറപ്പാക്കണം
  • മൂല്യനിര്‍ണ്ണയകേന്ദ്രങ്ങളിലേക്കയക്കുന്ന ഉത്തരക്കടലാസുകള്‍ ഓരോ പാക്കറ്റിലും നിശ്ചിത എണ്ണത്തിനനുശൃതമാണെന്നുറപ്പ് വരുത്തണം
  • എല്ലാ ഉത്തരക്കടലാസുകളുടെയും അവസാനപേജി്ല്‍ അവസാനവരിക്ക് തൊട്ടുതാഴെ മോണോഗ്രാം പതിക്കണം
  • ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലുള്ള എല്ലാ അധ്യാപകരുടെയും മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ച് വെക്കണം
  • അധികം ഇന്‍വിജിലേറ്റര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് OFF നല്‍കുന്ന ദിവസം അവരോട് അത്യാവശ്യ സാഹചര്യത്തില്‍ ഡ്യൂട്ടിക്കെത്താന്‍ തയ്യാറായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണം. ആ സമയത്ത് അവരുടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യരുതെന്ന നിര്‍ദ്ദേശവും നല്‍കണം
  • ഇല്‍വിജിലേറ്റര്‍മാരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ പ്രസ്തുത കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന സ്ത്യവാങ്ങ്മൂലം വാങ്ങണം
  • മൂല്യനിര്‍ണ്ണയകേന്ദ്രത്തിലേക്കയക്കുന്ന CV കവറിന് പുറത്ത് Absent/Break ആയ വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം.
  • ഓരോ വിഭാഗത്തിന്റെയും ഉത്തരക്കടലാസുകള്‍ പ്രത്യേകം പ്രത്യേകം പാക്കറ്റുകളിലാണ് വാല്യുവേഷന്‍ ക്യാമ്പിലേക്കയക്കേണ്ടത്(റഗുലര്‍ വിഭാഗത്തിന്റെ പാക്കറ്റില്‍ മറ്റു വിഭാഗങ്ങള്‍ പാടില്ല) പാക്കറ്റിന് പുറത്ത് ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തണം(SGC,PCN,ARC,BT,CCC,PCO)
  • 40മാര്‍ക്കിന്റെ ഉത്തരക്കടലാസുകള്‍ 18 വീതവും 80 മാര്‍ക്കിന്റേത് 12 വീതവുമാണ് ഒരു CV കവറില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • പരീക്ഷാ ദിവസങ്ങളില്‍ ആബ്‌സന്റാകുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ അന്നേ ദിവസം അഞ്ച് മണിക്കകം പരീക്ഷാഭവന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഇതോടൊപ്പം തന്നെ ഉത്തരക്കടലാസുകളയക്കുന്ന പാക്കറ്റിലും Absentees Statemnt പ്രത്യേക കവറിലാക്കി  അയക്കേണ്ടതുണ്ട്. 
  • പരീക്ഷ അവസാനിക്കുന്ന ദിവസം March 23ന് ഓരോ ദിവസത്തേയും ആബ്‌സന്റീസ് സ്റ്റേറ്റ്‌മെന്റ് Cosolidate ചെയ്ത് DEOയിലെത്തിക്കണം.
  • ഗ്രേസ് മാര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസില്‍ പ്രസ്ഥുത ഉത്തരവിന്റെ നമ്പരും ഏതാനുകൂല്യത്തിനാണര്‍ഹതയുള്ളത് എന്ന വിവരവും ചീഫ് സൂപ്രണ്ട് ചുവന്ന മഷിയില്‍ രേഖപ്പെടുത്തണം

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ

അറബിക് അധ്യാപക വാട്സാപ്പ് കൂട്ടായ്മ
അംഗമാകാൻ ക്ലിക്ക് ചെയ്യുക