- പരീക്ഷാദിവസം കൃത്യസമയത്ത് ഡ്യൂട്ടിക്ക് ഹാജരാകണം. പരീക്ഷാഡ്യൂട്ടി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ ഒപ്പിട്ട് റൂമിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കണം
- ഓരോ റൂമിലും ലഭ്യമാക്കിയ പാഡില്‍ ആറൂമിലേക്കാവശ്യമായ എണ്ണം മെയിന്‍ ഷീറ്റുകളും ആവശ്യത്തിന് അഡീഷണല്‍ ഷീറ്റുകളും ഉണ്ടെന്നുറപ്പാക്കുകയും അവയില്‍ മോണോഗ്രാം പതിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തണം
- 1.30ന് പരീക്ഷാ റൂമുകളിലെത്തണം
- ഹാള്‍ടിക്കറ്റ് പരിശോധിച്ച് ആ റൂമിലെ കുട്ടികളാണെന്നുറപ്പാക്കുക. ഒരു കാരണവശാലും കുട്ടികളുടെ സീറ്റുകള്‍ മാറിയിരിക്കാനനുവദിക്കരുത്
- Extra Time അനുവദിച്ച കുട്ടികള്‍ മറ്റ് കുട്ടികളിരിക്കുന്ന റൂമുകളില്‍ അവരോടൊപ്പമാണ് പരീക്ഷ എഴുതേണ്ടത്. ഇവര്‍ക്ക് ആ റൂമിലെ അധ്യാപകന്‍ നിയമാനുശൃതമായ അധികസമയം ഉറപ്പാക്കണം
- മെയിന്‍ഷീറ്റില്‍ മോണോഗ്രാം പതിച്ചതാണെന്ന് ഉറപ്പാക്കണം.
- പരീക്ഷ തുടങ്ങി അര മണിക്കൂറിന് ശേഷം ഒരു വിദ്യാര്‍ഥിയെയും പരീക്ഷാ ഹാളില്‍ പ്രവേശിക്കാനനുവദിക്കരുത്.
- 1.30 മുതല്‍ 1.45 വരെയുള്ള സമയത്തിനുള്ളില്‍ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അറ്റന്‍ഡന്‍സ് പരിശോധിക്കേണ്ടതും മെയിന്‍ഷീറ്റ് വിതരണം ചെയ്ത് ഓരോ കുട്ടിയുടെയും മെയിന്‍ ഷീറ്റില്‍ ഇന്‍വിജിലേറ്റര്‍ ഒപ്പിടുന്നതിന് മുമ്പ് അതില്‍ കുട്ടി രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കണം.
- മെയിന്‍ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും കുട്ടികള്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതേണ്ടതും ഇന്‍വിജിലേറ്റര്‍ ഇതില്‍ ഒപ്പിടേണ്ടതുമാണ്
- ചീഫോ ഡെപ്യൂട്ടി ചീഫോ റുമുകളിലെത്തിക്കുന്ന ചോദ്യ പേപ്പറുകള്‍ അന്നത്തെ തന്നെയാണെന്നുറപ്പാക്കി രണ്ട് വിദ്യാര്‍ഥികളുടെ ഒപ്പ് വാങ്ങിയതിന് ശേഷം ഇന്‍വിജിലേറ്ററും ഒപ്പിട്ട് വേണം പാക്കറ്റുകള്‍ പൊട്ടിച്ച് വിതരണം നടത്താന്‍.
- വിതരണം ചെയ്തതിന് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകള്‍ റുമുകളിലെ വെച്ച് ഉടനേ തന്നെ കവറുകളിലാക്കി സെല്ലോടേപ്പുപയോഗിച്ച് ഒട്ടിച്ച് സീല്‍ചെയ്യേണ്ടതും 2.30നകം ചീഫ് സൂപ്രണ്ട് അത് ശേഖരിക്കേണ്ടതുമാണ്
- ഇന്‍വിജിലേറ്റര്‍മാര്‍ പരീക്ഷാ റൂമുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല
- ഓരോ വിദ്യാര്‍ഥിക്കും അഡീഷണല്‍ ഷീറ്റ് ആവശ്യമുള്ള അവസരത്തില്‍ അത് അവരുടെ ഇരിപ്പിടത്തില്‍ ഇന്‍വിജിലേറ്റര്‍ എത്തിക്കണം. ഒരു കാരണവശാലും കുട്ടിയെ ഇന്‍വിജിലേറ്ററുടെ സമീപത്തേക്ക് വിളിച്ച് ഷീറ്റുകള്‍ നല്‍കരുത്
- പരീക്ഷാ റൂമില്‍ കാല്‍ക്കുലേറ്റര്‍ , മൊബൈല്‍ അത് പോലുള്ളവ അനുവദിക്കരുത്
- Cool off Time-ല്‍ കുട്ടികള്‍ ഉത്തരമെഴുതാന്‍ അനുവദിക്കരുത്
- അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം മെയിന്‍ ഷീറ്റില്‍ എഴുതാന്‍ നിര്‍ദ്ദേശം നല്‍കണം
- Warning Bell വരെ കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ അഡീഷണല്‍ ഷീറ്റ് നല്‍കണം
- പരീക്ഷ അവസാനിക്കാതെ ഒരു കുട്ടിയെപ്പോലും ഹാളിന് പുറത്ത് വിടരുത്
- പരീക്ഷക്ക് ശേഷം ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരുകളുടെ ആരോഹണക്രമത്തില്‍ ശേഖരിച്ച് അവസാനപേജിലെ അവസാനവരിക്ക് തൊട്ട് താഴെ മോണോഗ്രാം പതിച്ച് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കണം
- സോഷ്യല്‍സയന്‍സ് പരീക്ഷയുടെ ദിവസം മാപ്പ് നല്‍കാന്‍ മറക്കരുത്
- സ്ക്രൈബിനെ അനുവദിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അതത് റൂമിലെ പേപ്പറുകളോടൊപ്പം ഉള്‍പ്പെടുത്തണം
BELL TIMINGS
First Bell (Long Bell) - 1.30 PM (Invigilators to Rooms)
Second Bell -1.45 PM (Distribution of Question Papers)
Third Bell (Long Bell) -2.00PM (Can start Writing Exams)
ഓരോ അര മണിക്കൂറിന് ശേഷവും ഒരു ബെല്‍ അടുക്കുന്നതും പരീക്ഷ തീരുന്നതിന് 5മിനിട്ട് മുമ്പ് Warning Bell നല്‍കുന്നതുമായിരിക്കും. പരീക്ഷ തീരുന്ന സമയത്ത് 3.30 അല്ലെങ്കില്‍ 4.30ന് Long Bell.