Bringing of vehicles to schools by students without licence



ന്യൂനപക്ഷ വില്ലേജുകളില്‍ വിര്‍ച്വല്‍ ക്‌ളാസ് റൂം/സ്മാര്‍ട്ട് ക്‌ളാസ് റൂം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ കേന്ദ്രീകൃത വില്ലേജുകളിലെ സ്‌കൂളുകളില്‍ വിര്‍ച്വല്‍/സ്മാര്‍ട്ട് ക്‌ളാസ് റൂം സജ്ജമാക്കുന്നതിന് ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂള്‍ / ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന സൗകര്യങ്ങളുള്ളതും കുറഞ്ഞത് 50% എങ്കിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ പഠിക്കുന്നതും ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്ററി തലത്തില്‍ കുറഞ്ഞത് 200 കുട്ടികളെങ്കിലും പഠിക്കുന്ന, മറ്റ് വകുപ്പുകളില്‍ നിന്നും സമാന ആനുകൂല്യം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ അതത് ജില്ലാ കളക്ടറേറ്റുകളില്‍ ഫെബ്രുവരി 20-നകം ലഭിച്ചിരിക്കണം. കവറിനു മുകളില്‍ Application for Virtual / Smart Class Room (2015-16) എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0471-2300524, 2302090.