പെന്‍ഷന്‍കാരുടടെ ശ്രദ്ധയ്ക്ക്

പത്താം ശമ്പള കമ്മീഷെന്റെ ശുപാര്‍ശകള്‍ക്ക് അനുസൃതമായി സംസ്ഥാന പെന്‍ഷകാരുടെടെ പെന്‍ഷന്‍ ധനകാര്യ വകുപ്പിെന്റെ 20.01.16- ലെ 9/16/ധന എന്ന സര്‍ക്കാര്‍ ഉത്തരവ്  പ്രകാരം പരിഷ്കരിക്കുകയുണ്ടായി. ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കുനത് സംബന്ധിച്ച് ആശയ കുഴപ്പം നിലനില്‍ക്കുനതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന വ്യക്തികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിനുള്ള അപേക്ഷയുടെ പൂരിപ്പിച്ച 3 പകര്‍പ്പുകള്‍ ബന്ധപ്പെട്ട ബാങ്കുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ബാങ്കുകള്‍ അപേക്ഷകള്‍ ലഭിച്ചാലുന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിശ്ചിത പ്രൊപ്രാേഫാര്‍മയില്‍ ആവശ്യമായ രേപ്പടുത്തലുകളാെടെ മാനേജര്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷം പെന്‍ഷണര്‍ സമര്‍പ്പിച്ച  അപേക്ഷയുെടെ 3 പകര്‍പ്പുകള്‍ സഹിതം ഏറ്റവും അടുത്തുള്ള ട്രഷറിയില്‍ ഏല്‍പ്പിക്കേണ്ടതാണ്.ട്രഷറി അധികാരികള്‍  പെന്‍ഷന്‍ പരിഷ്കരിക്കുനതിനുള്ള നടപടി സവീകരിത്തച്ചതിനു ശേഷം പരിഷ്കരിച്ച  പെന്‍ഷന്‍ തുക ബന്ധെപ്പട്ട ബാങ്ക് അധികാരികളെ അറിയിക്കുകയും അതിന്റെ  അടിസ്ഥാനത്തില്‍ പുതുക്കിയ പെന്‍ഷന്‍ ബാങ്കു വഴി വിതരണം ചെയ്യുനതുമാണ്. 
To download Proforma for Pensioners   Click here
To download Proforma for Banks          Click here