Important Files 2015

December 2015
November 2015
October 2015
September 2015
August 2015
July 2015

  • GO- സമാശ്വാസ തൊഴില്‍ ദാന പദ്ധതി - വാര്‍ഷിക വരുമാന പരിധി പുനര്‍നിര്‍ണ്ണയിച്ചു.
  • Circular - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം.
  • Circular - വിദ്യാര്‍ഥികളുടെ വസ്ത്രധാരണം സംബന്ധിച്ച് 
  • Circular - Self Attestation of Documents
  • Circular - പാഠപുസ്തകവിതരണം സംബന്ധിച്ച നിർദേശങ്ങൾ
  • GO- സ്കൂൾ പാചകതൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ച ഉത്തരവ്.
  • GO- എയിഡഡ സ്കൂളുകൾക്ക് യൂനിഫോമിന് തുക അനുവദിച്ച ഉത്തരവ്.

  • June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015

    സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി

    ഈ അധ്യയന വര്‍ഷം പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ജനുവരി 30 വരെ അപേക്ഷിക്കാം. അപേക്ഷകളും , അനുബന്ധ രേഖകളും www.sainikwelfarekerala.org വെബ്‌സൈറ്റില്‍ ലഭുക്കും. വിശദാംശങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുകളില്‍ ലഭിക്കുമെന്ന് സൈനിക ക്ഷേമ ഡയറക്ടര്‍ അറിയിച്ചു.

    രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുജോലിയില്‍ നിന്ന് ഒഴിവാക്കി


          തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പു സംബന്ധിച്ച ചുമതലകളില്‍നിന്ന് രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. ഇതുസംബന്ധിച്ച സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. രണ്ടുവയസ്സുവരെയുളള കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും മാതാവിന്റെ സാമീപ്യവും ആവശ്യമുളള കാലയളവായതിനാലും കുട്ടികള്‍ക്ക് മുലയൂട്ടുന്ന കാലയളവായതിനാലും ഇത്തരം അമ്മമാരെ തരിഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കുന്നത് കുട്ടികളുടെ ഉത്തമതാല്‍പര്യത്തിന് അനുഗുണമാകില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഇതു പരിഗണിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന അവസരത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

    STANDARD X _ EQUIVALENCY EXAMINATION Revaluation 

    Result 2015Revaluation Result 2015


    30/01/2016 ന് നടത്താൻ നിശ്ചയിച്ചിരുന്ന ക്ലസ്റ്റർ മീറ്റിംഗ് മാറ്റി വെച്ചതായി പൊതുവിദ്യഭ്യാസ കാര്യാലയം അറിയിച്ചു.പുതുക്കിയ തിയ്യ പിന്നീട് അറിയിക്കുന്നതാണ്.


    റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്താവുന്ന ക്വിസ്സ് മത്സരത്തിന് സഹായകരമായ പവർപോയന്റ് പ്രസന്റേഷൻ.

    റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്താവുന്ന ( മലയാളത്തിലുള്ള) ക്വിസ്സ് മത്സരത്തിന് സഹായകരമായ പവർപോയന്റ് പ്രസന്റേഷൻ.

     ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    പവർപോയന്റ് പ്രസന്റേഷൻ തയ്യാറാക്കി അയച്ചുതന്നത് കോഴിക്കോട് ജില്ലയിലെ  M.I.L.P  SCHOOL  KAKKODI ലെ അധ്യാപകന്‍ SHAJAL  KAKKODI.

    ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചു

    ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിന് മന്ത്രസഭാ തീരുമാനം
    • ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
    • പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മുതല്‍ ശമ്പളം ലഭിക്കും
    • പുതിയ DA 9%
    • വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
    • സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവക്ക് 10% വാര്‍ഷിക വര്‍ദ്ധന
    • HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം
    • 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികക്ക് PF നിരക്കില്‍ പലിശ
    • ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
    • DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
    • ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
    • പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
     
     വിശദാംശങ്ങള്‍ ഇവിടെ
    ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് ഇവിടെ ക്ലിക്ക് ചെയ്യുക
    Revision of Pay and Allowances - Orders Issued please click here
    ക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ പരാതിപ്പെടാം

    വികലവും അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്‌സൈറ്റുകളെ സംബന്ധിച്ച് പരാതിപ്പെടാന്‍ സംസ്ഥാന ഐ. ടി വകുപ്പ് ഇ- മെയില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇത്തരം വെബ്‌സൈറ്റുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് childsafe@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ പരാതിപ്പെടാം. യുവാക്കളുടെയും, കുട്ടികളുടെയും വ്യക്തിത്വത്തെയും, സ്വഭാവരൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്ന വെബ് സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യുവാനും, നിയന്ത്രിക്കുവാനുമുള്ളസംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വികലമായ സന്ദേശങ്ങളും ദൃശ്യങ്ങളും ലൈക്ക് ചെയ്യുകയും ക്രമാതീതമായി ഷെയര്‍ ചെയ്യുകയും ചെയ്യപ്പെടുന്നത് യുവാക്കളിലും , കുട്ടികളിലും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മാദ്ധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഈ നിര്‍ദ്ദശം നല്‍കിയത്.


     ജനന രജിസ്റ്ററില്‍ പേര് തിരുത്തല്‍ പരിഷ്‌കരിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചു

    മാതാവ് /പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിവാഹ ബന്ധം വേര്‍പെടുത്തിയ കേസുകളിലും മാതാവ് ഉപേക്ഷിച്ച് പോയിട്ടുള്ള കുട്ടികളുടെ വിഷയത്തിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ / പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിലും, ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കുന്നതിന് കുട്ടി ആരുടെ സംരക്ഷണയിലാണെന്നും, ഉപേക്ഷിക്കപ്പെട്ടതാണോ എന്നത് സംബന്ധിച്ചും കോടതി ഉത്തരവുകള്‍ ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തിലും ഇല്ലെങ്കില്‍ മാതാവിന്റെ/പിതാവിന്റെ താമസ സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലും രജിസ്ട്രാര്‍ അന്വേഷണം നടത്തി ബോദ്ധ്യപ്പെടുന്ന പക്ഷം ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേര് തിരുത്തി നല്‍കാം

    في ﺍﻟﻘﺮﻃﺎﺳﻴﺔ


    നാലാം ക്ലാസ്സിലെ മൂന്നാം യൂണിറ്റിലെ في ﺍﻟﻘﺮﻃﺎﺳﻴﺔ എന്ന സംഭാഷണ ത്തിന്റെ ഓഡിയോ സഹിതമുള്ള പ്രസന്റേഷൻ. 

    ഇവിടെ ക്ലിക്ക് ചെയ്യുക

    തയ്യാറാക്കിയത്; ബഷീർ.ടി.കെ & ലത്തീഫ് മംഗലശ്ശേരി

    സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളായി

            സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ച് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അനുവദനീയമായതില്‍ കവിഞ്ഞ് കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍, 1098, മറ്റ് എമര്‍ജന്‍സി
    നമ്പറുകള്‍ എന്നിവയും വാഹനത്തിനുള്ളില്‍ കുട്ടികളുടെ പേരുവിവരവും രക്ഷകര്‍ത്താക്കളുടെ പേരും ഫോണ്‍ നമ്പരും അടങ്ങിയ പട്ടികയും ഉണ്ടെന്ന് ഉറപ്പ് വരുത്തും. ഡ്രൈവര്‍മാര്‍ നിര്‍ദിഷ്ട യോഗ്യതയും പരിചയവും ഉള്ളവരാണെന്നും സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് സ്‌കൂള്‍ പരിസരത്ത് തന്നെ പരിശാധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ അഗ്നി ശമന ഉപകരണം, സ്പീഡ് ഗവേര്‍ണര്‍, എമര്‍ജന്‍സി എക്‌സിറ്റ്

    الإبن ﺍﻟﻤﻄﻴﻊ

     മൂന്നാം ക്ലാസ്സിലെ നാലാം യൂണിറ്റിലെ

    الإبن ﺍﻟﻤﻄﻴﻊ

    എന്നപാഠഭാഗവുമായി ബന്ധപ്പെട്ട മനോഹരമായ പ്രസന്റേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കടപ്പാട്: ശമീം ഒറ്റപ്പാലം

    SSLC MODEL EXAMIN ATION FEBRUARY -2016 

     

    CIRCULAR &TIMETABLE





    ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുതുക്കല്‍

          2015-16 വര്‍ഷം ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പുതുക്കലിന് ഓണ്‍ലൈനായി ജനുവരി 15 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.dcescholarship.gov.in 

    കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കല്‍ : മാര്‍ഗനിര്‍ദേശമായി

             ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണം. അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടിക

    ഒന്നാം ക്ലാസ്സിലെ അറബി രണ്ടാം ഭാഗം രണ്ടാമത്തെ പദ്യം സീരീ.. സീരി എന്ന പദ്യം പഠിപ്പിക്കാന് സഹായകരമായ പവർപോയിന്റ്

    ഇന്റർ ഡിസ്ട്രിക്റ്റ് ട്രാൻസഫർ :::: റാങ്ക് ലിസ്റ്റ്

    ദേശീയ സമ്മതിദായക ദിനാചരണം

    പതിനെട്ട് തികഞ്ഞ പൗരന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് 

    ചേര്‍ക്കുന്നതിനും ജനാധിപത്യത്തിന്റെ സന്ദേശം 

    പ്രചരിപ്പിക്കുന്നതിനുമായുള്ള ദേശീയ സമ്മതിദായക 

    ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ 

    വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ 

    സ്ഥാപനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരും സമ്മതിദായക ദിന 

    പ്രതിജ്ഞ എടുക്കും. ജനുവരി 25 ന് രാവിലെ 11 നാണ് 

    പ്രതിജ്ഞ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസംബ്ലിയിലും 

    പ്രതിജ്ഞ ചൊല്ലണം. ദേശീയ സമ്മതിദായക പ്രതിജ്ഞ 

    ഇതോടൊപ്പം. സമ്മതിദായകരുടെ പ്രതിജ്ഞ 

    ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ 

    പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ 

    പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ 

    തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്നും, ജാതി, 

    മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും 

    പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ 

    തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ 

    പ്രതിജ്ഞ ചെയ്യുന്നു.