മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും, എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന എന്‍.ടി.എസ്.ഇ സ്‌കോളര്‍ഷിപ്പുകളും, ഒറ്റപ്പെണ്‍കുട്ടിക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഒഴികെ മറ്റ് ഏതെങ്കിലും സ്‌കോളര്‍ഷിപ്പോ ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28. വിശദവിവരവും സ്ഥാപനമേധാവികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും www.dcescholarship.kerala.gov.in- ല്‍ District Merit Scholarship (DMS) >instructionഎന്ന ലിങ്കില്‍ ലഭിക്കും