വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
അംഗീകൃത പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ പ്ലസ്‌വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെയുള്ള അംഗീകൃത പോസ്റ്റ് മെട്രിക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും നിലവില്‍ ഇ-ഗ്രാന്റ്‌സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ വരെ ആയിരിക്കണം. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അയയ്ക്കണം. പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് ആരംഭിച്ച് രണ്ട് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ്www.scdd.kerala.gov.in