അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കൊച്ചി: അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ ഉത്തരവില്‍ അപാകതകളും ആശയക്കുഴപ്പങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

പാക്കേജിലെ വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ നയങ്ങളുമായി പൊരുപ്പെടുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. 45 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്നാണ് പാക്കേജ് നിര്‍ദ്ദേശിക്കുന്നത്. 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതം വേണമെന്നാണ് കേന്ദ്ര നയമെന്നും കോടതി ചൂണ്ടിക്കാട്ടി. 
          രണ്ട് സ്‌കൂളുകളാണ് 2015 ആഗസ്ത് 6ലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്.
മാതൃഭൂമി ന്യൂസ്