Certificates Required in Treasury with Salary Bill of February 2015

The certificates given below are required with the salary bills of February 2015 (cashed on March) in treasuries
  1. Certified that income of all the incumbents for the FY 2014-15 has been verified as per income tax rules and income tax deducted from salary of those who have taxable income.
  2. Profession Tax for the  second half of FY 2014-15 of all the incumbents has been remitted and copy of  receipt attached.
  3. Dies-non recovery has been effected from the salary of all the incumbents who participated in the strike on 22/01/2015
  4. Cerified that None of the employees in this office are covered under NPS  OR Cerified that all the employees who are covered under NPS had acquired PRAN OR Cerified that following employees who are covered under NPS has been applied for PRAN  

                                                                                                            treasury officer.   

ഒഴിവുകള്‍ പിഎസ്‌സിയെ ഇ-മെയില്‍ വഴി അറിയിക്കണം

          കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ഒഴിവുകള്‍ ഇ-മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇപ്രകാരം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രൊഫോര്‍മയില്‍ നിയമനാധികാരിയുടെ ഡിജിറ്റല്‍ ഒപ്പ് ഉള്‍പ്പെടുത്തണം. അതോടൊപ്പം ഒറിജിനല്‍ പ്രൊഫോര്‍മയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ഇ-മെയില്‍ ആയി അയയ്ക്കുകയും വേണം. നോട്ട് ജോയിനിങ് ഡ്യൂട്ടി (എന്‍ജെഡി) ഒഴിവുകള്‍ ഇ-മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉദേ്യാഗാര്‍ഥികളുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി തപാല്‍ മാര്‍ഗം പിഎസ്‌സിക്ക് നല്‍കണം. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഇ-മെയില്‍ വിലാസം ചുവടെ: സംസ്ഥാന തല ഒഴിവുകള്‍ - secyvacancy.psc@kerala.gov.inറീജിയണല്‍ ഓഫീസുകള്‍: കൊല്ലം-roklmvacancy.psc@kerala.gov.inഎറണാകുളം-roekmvacancy.psc@kerala.gov.in കോഴിക്കോട് -rocltvacancy.psc@kerala.gov.inജില്ലാ ഓഫീസുകള്‍: തിരുവനന്തപുരം - dotvmvacancy.psc@kerala.gov.inകൊല്ലം - doklmvacancy.psc@kerala.gov.in വയനാട് - dowydvacancy.psc@kerala.gov.inതൃശൂര്‍ - dotsrvacancy.psc@kerala.gov.inപത്തനംതിട്ട - doptavacancy.psc@kerala.gov.in പാലക്കാട് - dopkdvacancy.psc@kerala.gov.inകാസര്‍കോട് - dokzdvacancy.psc@kerala.gov.in കോട്ടയം - doktmvacancy.psc@kerala.gov.in കണ്ണൂര്‍ - doknrvacancy.psc@kerala.gov.inഇടുക്കി- doidkvacancy.psc@kerala.gov.inഎറണാകുളം- doekmvacancy.psc@kerala.gov.inകോഴിക്കോട് - docltvacancy.psc@kerala.gov.in ആലപ്പുഴ - doalpvacancy.psc@kerala.gov.inമലപ്പുറം - domlpvacancy.psc@kerala.gov.in
പ്രായപരിധി ഉയര്‍ത്തി  
പാര്‍ട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്ക് നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ഉയര്‍ന്ന പ്രായപരിധി 35-ല്‍ നിന്ന് 36 ആയി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(പി) നമ്പര്‍ 39/2014/ഉ.ഭ.പവ തീയതി 2014 നവംബര്‍ 17))


 ഡ്യൂട്ടിക്ക് ഓപ്ഷന്‍ നല്‍കാം
ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ നടത്തിപ്പിനായി ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 23 വൈകുന്നേരം അഞ്ച് മണിവരെയും ഏപ്രില്‍ ആറിന് തുടങ്ങുന്ന മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജില്ലമാറി തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍ നല്‍കുന്നതിനുള്ള ലിങ്ക് ഫെബ്രുവരി 24 മുതല്‍ 28 വരെയും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും.

Dies-non Entry In Spark


             2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് GO(P).No.22/2015 GAD. dtd 19.01.2015  ഉത്തരവ് പ്രകാരം ഡയസ്നോണ്‍ ഏർപ്പെടുത്തിയിരുന്നു. സമര ദിവസത്തെ ശമ്പളം 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവുചെയ്യാൻ ഇതോടൊപ്പം നിർദ്ദേശം നൽകിയിരുന്നു. സ്പാർക്ക് മുഖേന ശംബളം തയ്യാറാക്കുന്ന SDO / DDO എന്നിവർക്കുള്ള ഹെൽപ്പ് ഫയൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തയ്യാറാക്കിയത് മലപ്പുറം മാവാണ്ടിയൂർ BHSS ലെ ബിബിൻ സാറാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും PDF ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Dies-non Entry in SPARK
Dies-non Entry in SPARK-DDO Help File
Dies-non Entry in SPARK-SDO Help File
Dies-non.GO(P).No.22/2015 GAD. dtd 19.01.2015
kadappad: HSSLive

താജ്‌മഹൽ


             ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ . ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.
             1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.      
            പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.

ആധാര്‍ കാര്‍ഡിലെ തെറ്റു സ്വയം തിരുത്താം...



പല കാരണങ്ങള്‍ കൊണ്ട് ആധാര്‍ കാര്‍ഡില്‍ തെറ്റു വരുന്നത് സ്വാഭാവികം..സങ്കീര്‍ണ്ണമായിരുന്ന  തെറ്റു തിരുത്തല്‍ ഇനി സ്വയം ചെയ്യാം...തുടര്‍ന്ന് വായിക്കുക


കടപ്പാട് :ksta attingal

LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍,ഉത്തരസൂചിക

SSLC IT EXAM 2015 NOTIFICATION PUBLISHED

        എസ്.എല്‍ സി  ഐ.ടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെയുള്ള തിയതികളില്‍ നടത്തേണ്ടതാണ്. പരീക്ഷയ്ക്  ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികളുടെ പരീക്ഷാ തിയതികള്‍ ക്രമീകരിച്ച്കൊണ്ടുള്ള ഷെഡ്യൂള്‍ (മാതൃക P3)തയ്യാറാക്കി  ഫെബ്രവരി 14 ന് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.പരീക്ഷയുചെ റിസല്‍ട്ട് സി.ഡിയും അനുബന്ധ സാമഗ്രികളും മാര്‍ച്ച് 3 മുതല്‍ 7 വരെയുള്ള തിയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഏല്‍പ്പിക്കേണതാണ്.
വിശദമായ സര്‍ക്കുലര്‍ ഇവിടെ

സാമൂഹ്യക്ഷേമവകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി

(മാതാവോ,പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായം) അപേക്ഷ ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി 28.2.2015
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm

ഉത്തരവ്                                      ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്   

 ഓണ്‍ലൈന്‍ എന്‍ട്രി സഹായം            അപേക്ഷാ ഫോം മാതൃക

അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ല.

ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം ഇവിടെ ക്ലിക്ക് ചെയ്യൂ                               ( ഉത്തരവ്) 

ഡി.എ. വര്‍ദ്ധിപ്പിച്ച് ഉത്തരവായി

            സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും ക്ഷാമബത്ത 73 ശതമാനത്തില്‍ നിന്ന് 80 ശതമാനമായി വര്‍ദ്ധിപ്പിച്ച് ഉത്തരവായി. 2006 മാര്‍ച്ച് 25-ലെ നിരക്കില്‍ ശമ്പളം വാങ്ങുന്നവര്‍ക്കുള്ള ക്ഷാമബത്ത 191 ശതമാനത്തില്‍ നിന്ന് 203 ശതമാനമായും യു.ജി.സി./എ.ഐ.സി.ടി.ഇ/മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയ്ക്കു കീഴില്‍ വരുന്ന അദ്ധ്യാപകരുടെ ക്ഷാമബത്ത 200ല്‍ നിന്ന് 212 ശതമാനമായും വര്‍ദ്ധിക്കും. യു.ജി.സി/എ.ഐ.സി.ടി.ഇ/മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതികള്‍ എന്നിവയുടെ കീഴില്‍ വരുന്നവരും പുതുക്കിയ യു.ജി.സി./എ.ഐ.സി.ടി.ഇ സ്‌കെയിലിലേക്ക് 2006 ജനുവരി ഒന്നുമുതല്‍ മാറിയവരുമായ അദ്ധ്യാപകരുടെയും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയും ഡി.എ 100 ല്‍ നിന്ന് 107 ശതമാനമാക്കി. 2014 ജനുവരി ഒന്നിനുശേഷവും 1997ലെ ശമ്പളസ്‌കെയിലുകളില്‍ തുടരുന്ന ജീവനക്കാരുടെ ഡി.എ 250 ല്‍ നിന്ന് 262 ശതമാനമാവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവരും 1992 ലെ ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ശമ്പളവും അലവന്‍സുകളും ലഭിക്കുന്നവരുമായ ജീവനക്കാര്‍, ജോലിയില്‍ നിന്നുവിരമിച്ചവര്‍, കുടുംബപെന്‍ഷന്‍കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍ തുടങ്ങിയവരുടെ ക്ഷാമബത്തയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ദ്ധനവിന് 2014 ജൂലായ് ഒന്നുമുതല്‍ പ്രാബല്യമുണ്ടായിരിക്കും. പുതിയ നിരക്കിലുള്ള ഡി.എ മാര്‍ച്ച് മാസത്തെ ശമ്പളം/പെന്‍ഷനോടൊപ്പം ലഭിക്കും. ജീവനക്കാരുടെ ഡി.എ കുടിശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കിലെ ഡി.എയും കുടിശ്ശികയും മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. 

GO- DA 80% ആയി വര്‍ദ്ധിപ്പിച്ച ഉത്തരവ് w.e.f 1-7-14 ( GO(P) No 72/2015 Fin Dated 7-2-15)


 കാന്‍ഡിഡേറ്റ് ലിസ്റ്റിലെ തെറ്റ് തിരുത്താം

   2015 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റ്റ് തെറ്റുതിരുത്താന്‍ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ച്‌വരെ അവസരം ഉണ്ടാവും. ഹെഡ്മാസ്റ്റര്‍മാര്‍ നേരിട്ടു പരീക്ഷാഭവനില്‍ ഹാജരായി തെറ്റുതിരുത്തുകയോ sysmapb@gmail.com വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയോ ചെയ്യാമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.