മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ
സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന
പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം
ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട്
അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല