പ്രീമെട്രിക്
സ്‌കേളര്‍ഷിപ്പിനുള്ള അര്‍ഹതാ മാനദണ്ഡങ്ങളില്‍ പുനര്‍ ഭേദഗതി വരുത്തി
സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ പ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് ഒന്നില്‍ കൂടുതല്‍
സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അര്‍ഹതയില്ലാത്തതിനാല്‍ പ്രീ മെട്രിക്
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന പിന്നാക്ക വിഭാഗക്കാരായ ന്യൂനപക്ഷ
വിദ്യാര്‍ത്ഥികളും ഒ.ഇ.സി വിദ്യാര്‍ത്ഥികളും മറ്റ് വകുപ്പുകളില്‍ നിന്ന്
അനുവദിക്കുന്ന സ്‌കോളര്‍ഷിപ്പ് വാങ്ങുന്നില്ലെന്ന് സത്യവാങ്മൂലം
നല്‍കേണ്ടതും, ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമേധാവിയും പിന്നാക്ക,
വിഭാഗവികസന വകുപ്പും അക്കാര്യം ഉറപ്പുവരുത്തേണ്ടതാണെന്നുമാണ് ഭേദഗതി
വരുത്തിയിട്ടുള്ളത്.